ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് …
Read More »പെട്രോളിനും ഡീസലിനും വില കൂട്ടാനോരുങ്ങി പാകിസ്ഥാൻ; പെട്രോൾ ലിറ്ററിന് 282 രൂപയാകും
ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32 പാകിസ്ഥാൻ രൂപ വീതം വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോൾ വില വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 250 രൂപയിൽ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വർദ്ധനവോടെ ഡീസൽ …
Read More »ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്
കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല. ടാറ്റ നിർമ്മിച്ച ഐഫോൺ …
Read More »വിശ്വനാഥന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർണായക വിവരങ്ങൾ
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്.ഐ.ആറിൽ മാറ്റം വരുത്തിയത്. വെറുമൊരു ആത്മഹത്യ മാത്രമായി കണക്കാക്കരുതെന്നും അന്വേഷണത്തിലെ വീഴ്ച തിരുത്തണമെന്നും പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു …
Read More »രാജ്യത്തെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 26000 കടന്നു
ന്യൂഡൽഹി: നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനികളുടെ (നാസ്കോം) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞു. കഴിഞ്ഞ വർഷം 1,300 പുതിയ ടെക് സ്റ്റാർട്ടപ്പുകൾ പുതിയതായി ചേർത്തു. നിലവിൽ, യുഎസിനും ചൈനയ്ക്കും ശേഷം ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ തുടരുന്നു. 2022 ൽ 23 ലധികം യൂണികോണുകൾ ചേർത്തതോടെ ലോകത്ത് ഏറ്റവും കൂടുതൽ യൂണികോൺ സ്റ്റാർട്ടപ്പുകൾ ഉള്ള …
Read More »വീണ്ടും കപ്പൽ ദുരന്തം; യൂറോപ്പിലേക്ക് പോയ അഭയാർഥി കപ്പൽ മുങ്ങി 73 മരണം
ട്രിപ്പോളി: ലിബിയയിൽ വൻ കപ്പൽ ദുരന്തം. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പൽ മുങ്ങിയതാണ് ദുരന്തമായത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 73 അഭയാർഥികൾ കപ്പലപകടത്തിൽ മുങ്ങിമരിച്ചു. 80 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഏഴുപേർ രക്ഷപ്പെട്ടു.
Read More »നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതിയായ ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാവ്യാ മാധവന്‍റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ വേണ്ടിയാണെന്നും ദിലീപ് പറയുന്നു.
Read More »വന്ദനത്തിലെ ‘ഗാഥ’ 34 വര്‍ഷത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്നു
രണ്ട് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരം പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയായി. വർഷങ്ങൾക്ക് ശേഷം ഗിരിജ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിലൂടെയാണ് ഗിരിജ ഷെട്ടാറിന്റെ തിരിച്ചുവരവ്. രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് ആ ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെലിയപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം …
Read More »ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിനെ ഈമാസം 20വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈ മാസം 20 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയില്‍വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഇ.ഡിക്കെതിരെ ശിവശങ്കർ കോടതിയിൽ പരാതി നൽകി. …
Read More »ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി
ബെംഗളൂരു: തലസ്ഥാന തർക്കത്തിൽ നിലപാട് വ്യക്തമാക്കി ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് പറഞ്ഞു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളൂരുവിൽ നടന്ന വ്യവസായ കോൺക്ലേവിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. സർക്കാരിന്റെ ഭരണം വിശാഖപട്ടണത്ത് നിന്ന് തന്നെ നടത്തും. കുർണൂൽ തലസ്ഥാനമാണെന്ന് പറയാൻ കഴിയില്ല, പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ, കോസ്മോപൊളിറ്റൻ സംസ്കാരം, തുറമുഖ നഗരം എന്നിവ കാരണം …
Read More »