Breaking News

വന്ദനത്തിലെ ‘ഗാഥ’ 34 വര്‍ഷത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്നു

രണ്ട് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരം പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയായി. വർഷങ്ങൾക്ക് ശേഷം ഗിരിജ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കന്നഡയിലൂടെയാണ് ​ഗിരിജ ഷെട്ടാറിന്റെ തിരിച്ചുവരവ്. രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് ആ ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെലിയപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഗിരിജയുടെ റോൾ തീരുമാനിച്ചിട്ടില്ല. എന്തായാലും ഗിരിജയെ വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

നടിയും ഗായികയുമായ അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ ചന്ദ്രജിത് ബെലിയപ്പ രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്‍റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. കഥാ സംഗമ എന്ന ആന്തോളജി ചിത്രത്തിന്‍റെ ഒരു ഭാഗം ചന്ദ്രജിത്ത് സംവിധാനം ചെയ്തിരുന്നു. വാലന്‍റൈൻസ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ലൊക്കേഷൻ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …