Breaking News

News Desk

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു

ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയിൽ മാധവ ജംക്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കരുവാറ്റയിൽ നിന്ന് കായംകുളത്തെ വർക്ക്ഷോപ്പിലേക്ക് പോവുകയായിരുന്നു കാർ. ബുധനാഴ്​ച ഉച്ചക്ക്​ 1.30ന്​ ഹരിപ്പാട്​ സിഗ്നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ വാഹന യാത്രക്കാർ പറഞ്ഞതോടെ ഡ്രൈവർ അതിവേഗം പുറത്തുചാടി. ഈ സമയം മുൻഭാഗം …

Read More »

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്; രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

2021 ജൂലൈയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ നിയോ എന്ന പരിഷ്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, കമ്പനി അതിന്‍റെ മറ്റൊരു ദൈർഘ്യമേറിയ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എന്ന് വിളിക്കുന്ന എസ് യുവി രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യും. ഏഴ്, ഒമ്പത് സീറ്റുകളാണ് ഇവ. ഏഴ് സീറ്റർ ലേഔട്ട് പി 4, പി 10, പി 10 (ആർ) എന്നിങ്ങനെ മൂന്ന് …

Read More »

ഈ സ്നേഹം അവർണ്ണനീയം; സുഹൃത്തിന് വീട് നിർമ്മിച്ച് നൽകി അയൽക്കാരൻ

വാക്കുകൾക്കും അതീതമായ മനുഷ്യനന്മകൾ വിളിച്ചോതുന്ന കാര്യങ്ങൾ നാടിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. സുഹൃത്തിന്റെ ദുരിതജീവിതത്തിന് താങ്ങായി കൂടെ നിന്ന ഒരു അയൽക്കാരന്റെ വാർത്ത സൂചിപ്പിക്കുന്നതും ഇതാണ്. ആ കരുതലിൽ ഉയർന്ന പുതുവീട്ടിലേക്ക് കെ. വിജയനും കുടുംബവും താമസം മാറാൻ ഒരുങ്ങുന്നു. അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്ടിൽ താമസിക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് കരുതിയ വിജയനരികിലേക്ക് അയൽക്കാരനായ നെല്ലിമുകൾ അലൻ വില്ലയിൽ റെജി ചാക്കോ എത്തുകയായിരുന്നു. ഭാര്യ, രണ്ട് പെൺകുട്ടികൾ എന്നിവരോടൊപ്പം മഴയിൽ …

Read More »

ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്ത്: സ്വപ്ന സുരേഷ്

ബെംഗളൂരു: ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്താണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രധാന പങ്കുണ്ടെന്നും താനും കേസിൽ പ്രതിയായാൽ മാത്രമേ പൂർണത വരൂവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ പ്രമുഖരുടെയും പങ്ക് പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ‘ശിവശങ്കറിന്‍റെ അറസ്റ്റിൽ സങ്കടമുണ്ട്. പക്ഷേ, ഇത് അവിടെ അവസാനിക്കുന്നില്ല. ഇതിൽ …

Read More »

വനിതാ പ്രീമിയര്‍ ലീഗ്; ആര്‍സിബിയുടെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ

ബെംഗളൂരു: മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. മാർച്ച് അഞ്ചിന് മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർസിബിയുടെ മത്സരം. ബെംഗളൂരു വനിതാ ടീമിന്‍റെ ഉപദേഷ്ടാവാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പറഞ്ഞു. വനിതാ പ്രീമിയർ ലീഗ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ബെംഗളുരു വളരെ ജനപ്രിയമായ …

Read More »

അർജുൻ ആയങ്കിക്കെതിരായ ആരോപണം; പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്. അർജുൻ നടത്തുന്ന സ്വർണക്കടത്ത് ക്വട്ടേഷനും കുഴൽപ്പണ ഇടപാടുകളും സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിക്കുമോ എന്നാണ് അന്വേഷിക്കുന്നത്. അമലയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. അർജുൻ ആയങ്കിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ അമല …

Read More »

ട്വിറ്ററിന് പുതിയ സിഇഒ; മസ്കിന്‍റെ സ്വന്തം ‘ഫ്ലോക്കി’

ട്വിറ്ററിന് ഇനി പുതിയ സിഇഒ. പക്ഷേ, അതൊരു മനുഷ്യനല്ല, നായയാണ്. ഇലോൺ മസ്കിന്‍റെ സ്വന്തം വളർത്തുനായ ഫ്ലോക്കി. ഷിബ ഇനു വിഭാഗത്തിൽ പെടുന്ന ഫ്‌ളോക്കി ‘മറ്റേയാളേക്കാള്‍’ എന്തുകൊണ്ടും മികച്ചതാണെന്നാണ് ഇലോൺ മസ്കിൻ്റെ വാദം. മുൻ മേധാവി പരാഗ് അഗർവാളിനെക്കുറിച്ചാണ് മസ്ക് പരാമർശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ മസ്ക് പരാഗ് അഗർവാളിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഗർവാളിനെ കൂടാതെ മുൻ നിയമ മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെല്‍ …

Read More »

അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു; പ്രതികരണവുമായി വി മുരളീധരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

Read More »

ഇന്ത്യയിൽ ആദ്യം; 84 വയസ്സുകാരിക്ക്‌ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് …

Read More »

അതിഥികളായെത്തിയവർക്ക് സൗജന്യ ആരോഗ്യ പരിശോധന; വ്യത്യസ്ത ആഘോഷവുമായി വരനും വധുവും

കോഴിക്കോട്: വിവാഹദിവസം അതിഥികളായി എത്തിയവർ സാക്ഷ്യം വഹിച്ചത് വ്യത്യസ്തമാർന്ന സാമൂഹിക സേവന പ്രവർത്തനത്തിനായിരുന്നു. കോഴിക്കോട് പുറമേരി വാട്ടർ സെൻ്ററിനടുത്ത് കേളോത്ത് ബാലകൃഷ്ണന്‍റെ മകൻ വിഷ്ണുവും മേമുണ്ട മീത്തലെ കോമത്ത് ചന്ദ്രന്‍റെ മകൾ അർത്ഥനയുടെയും വിവാഹത്തിൽ പങ്കെടുത്തവർക്ക് സൗജന്യ വൈദ്യപരിശോധനയാണ് നടത്തിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ബ്രാൻഡിംഗ് വിഭാഗം ജീവനക്കാരനാണ് വരൻ വിഷ്ണു. സൗജന്യ ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഏർപ്പെടുത്തിയത് വെറുതെയായില്ലെന്ന് വിഷ്ണു സാക്ഷ്യപ്പെടുത്തുന്നു. പരിശോധന നടത്തിയവരിൽ 180 പേർക്ക് തുടർചികിത്സ …

Read More »