തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ 16 മലയാളം തസ്തികകൾ തരംതാഴ്ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തിലേക്ക്. 2014-ൽ പുതുതായി തുടങ്ങിയ സ്‌കൂളുകളിലെ തസ്തികകളാണ് ജൂനിയറാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. സാങ്കേതിക കാരണങ്ങളുടെ മറവിലുള്ള സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് ആവശ്യപ്പെട്ടു. എച്ച്.എസ്.എസ്.ടി പൊതുവിദ്യാഭ്യാസ …
Read More »സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന; ഭീഷണി നേരിടുന്ന നഗരങ്ങൾക്കൊപ്പം മുംബൈയും
ന്യൂഡൽഹി: കഴിഞ്ഞ 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണിയിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്. ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ പോലും, 1995-2014 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.6 മീറ്റർ ഉയരും. ഇത് ചെറിയ ദ്വീപ് രാജ്യങ്ങൾക്ക് മാത്രമല്ല, വലിയ തീരപ്രദേശങ്ങൾക്കും ഭീഷണി …
Read More »അറസ്റ്റ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടി; ശിവശങ്കർ വിഷയത്തിൽ കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം പറഞ്ഞു. ശിവശങ്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. അതേസമയം ശിവശങ്കറിന്‍റെ അറസ്റ്റിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒന്നാം പിണറായി സർക്കാരിലെ മൂടിവെക്കപ്പെട്ട അഴിമതികൾ ഓരോന്നായി …
Read More »കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവിന് താത്കാലിക സ്റ്റേ
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുമ്പ് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയെ സമീപിച്ചവർക്ക് 50 % ആനുകൂല്യം …
Read More »കോൺഗ്രസിൽ അഴിച്ചുപണി; കൂടുതൽ നിർദ്ദേശങ്ങളുമായി ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി. കെ.പി.സി.സി ഭാരവാഹികളെയും പകുതി ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റാനാണ് ആലോചന. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പുനഃസംഘടനയായിരിക്കും നേതൃത്വത്തിന്‍റെ പ്രധാന അജണ്ട. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചു പോകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. കെ സുധാകരൻ പ്രസിഡന്‍റായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ പരീക്ഷണമായാണ് കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ …
Read More »ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ അഞ്ചാംപ്രതി, ഇതുവരെ പ്രതി ചേർത്തത് ആറുപേരെ
എറണാകുളം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ പ്രതി ചേർത്തിരിക്കുന്നത് ആറ് പേരെ. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ശിവശങ്കറിന് ഒരു കോടി രൂപ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. സരിത്തിനും സന്ദീപിനും 59 ലക്ഷം രൂപ നൽകി. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സന്ദീപിനു പണം നൽകിയത്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി പ്രതി ചേർത്തിട്ടുണ്ട്. യദുകൃഷ്ണൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. പണം ലഭിച്ച …
Read More »കുവൈത്തിൽ ബുധനാഴ്ച വരെ മഴ തുടരും
കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അറിയിച്ചു. കുവൈറ്റ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം 2.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജഹ്‌റയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
Read More »‘മാർബർഗ്’ വൈറസ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന
ഗിനിയ: പല രാജ്യങ്ങളിലും കോവിഡ് നിരക്ക് ഇപ്പോഴും വർദ്ധിക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയിലാണ് ഏറ്റവും മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള പോലുള്ള ഈ വൈറസ് ബാധിച്ച് ഒമ്പത് പേർ മരിച്ചതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. നിലവിൽ 16 …
Read More »ആരും പരീക്ഷിക്കാത്ത സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്
സോഷ്യൽ മീഡിയ മേധാവികൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്. ഇനി മുതൽ അദ്ദേഹത്തിന്‍റെ ട്വീറ്റുകളും മറുപടികളും ഫീഡിന്‍റെ മുകളിൽ തന്നെ കാണാം. തന്‍റെ ട്വീറ്റുകൾ ജനപ്രിയമാക്കുന്നതിന് ട്വിറ്ററിന്‍റെ അൽഗോരിതത്തിൽ ആവശ്യമായ മാറ്റങ്ങൾ മസ്ക് വരുത്തിയതായി റിപ്പോർട്ട്. സമീപകാലത്ത് തന്‍റെ ട്വീറ്റുകൾക്ക് കാഴ്ചക്കാരുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഈ നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
Read More »ഒളിക്യാമറ ഓപ്പറേഷൻ; സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ചേതൻ ശര്‍മ
ന്യൂഡൽഹി: സ്വകാര്യ ടെലിവിഷൻ ചാനലിൻ്റെ ഒളിക്യാമറ അന്വേഷണത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആളുകൾ ബിസിസിഐക്കെതിരെ വരുമെന്നാണ് ചേതൻ ശർമ്മയുടെ പരാമർശം. സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാത്തപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെ മുൻനിർത്തിയാണ് ചേതൻ ശർമ്മയുടെ വാക്കുകൾ. ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറിയും ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ശുഭ്മാൻ …
Read More »