Breaking News

ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ അഞ്ചാംപ്രതി, ഇതുവരെ പ്രതി ചേർത്തത് ആറുപേരെ

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ പ്രതി ചേർത്തിരിക്കുന്നത് ആറ് പേരെ. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ശിവശങ്കറിന് ഒരു കോടി രൂപ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. സരിത്തിനും സന്ദീപിനും 59 ലക്ഷം രൂപ നൽകി. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സന്ദീപിനു പണം നൽകിയത്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി പ്രതി ചേർത്തിട്ടുണ്ട്. യദുകൃഷ്ണൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇ.ഡി കസ്റ്റഡിയിലെടുത്തു.

മൂന്ന് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്.  കൈക്കൂലി പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിനു തെളിവുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ലൈഫ് മിഷൻ കരാർ ലഭിക്കാൻ കോഴയായി 4.25 കോടി രൂപ നൽകിയതായി യൂണിടാക് ഉടമ സന്തോഷും മൊഴി നൽകിയിട്ടുണ്ട്. 

എന്നാൽ സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്. ശിവശങ്കരന്‍റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡി വ്യക്തമാക്കി. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറയുന്നത്. സ്വർണക്കടത്ത് കേസിലും ശിവശങ്കരൻ അറസ്റ്റിലായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …