ദുബായ്: ആഗോള സർക്കാർ സംഗമത്തിന് യുഎഇയിൽ തുടക്കം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സംഗമ വേദി സന്ദർശിച്ചു. യു.എസ്, സെർബിയ, ഇസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, സിയറ ലിയോൺ, ചിലി, കൊളംബിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം ഇരുവരും കണ്ടു. …
Read More »രാജ്യത്ത് ആദ്യമായി ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റ്; പദ്ധതിയുമായി എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡൽഹി: ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്മെന്‍റ് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. റിസർവ് ബാങ്കിന്‍റെ റെഗുലേറ്ററി സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴിൽ ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്‍റർനെറ്റ് ആവശ്യമില്ല. മൊബൈൽ നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്‍റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് …
Read More »പീഡനക്കേസ് പ്രതിയായ സന്ദീപ് ലാമിച്ചനെ നേപ്പാള്‍ ക്രിക്കറ്റ് ടീമിൽ; തീരുമാനത്തിനെതിരെ വിമർശനം
കീര്‍ത്തിപുര്‍: പീഡനക്കേസിൽ അറസ്റ്റിലായ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ നേപ്പാൾ ക്രിക്കറ്റ് ടീമിൽ. നമീബിയയും സ്കോട്ട്ലൻഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിലാണ് സന്ദീപ് ലാമിച്ചനെയെ ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സന്ദീപ് അറസ്റ്റിലായത്. പിന്നീട് താരത്തെ ജാമ്യത്തിൽ വിടുകയായിരുന്നു. ജനുവരി 13 നാണ് പഠാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 വർഷം മുതൽ 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സന്ദീപ് ലാമിച്ചനെ ചെയ്തത്. ജാമ്യം …
Read More »യുവതിയുടെ മൃതദേഹം ഫ്രീസറിൽ; ധാബ ഉടമ അറസ്റ്റിൽ
ന്യൂഡൽഹി: ധാബയിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 25 കാരിയുടെ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ധാബയുടെ ഉടമ സഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. ഡൽഹിയിലെ ഉത്തം നഗർ നിവാസിയാണ് മരിച്ചതെന്നാണ് സൂചന. സഹിൽ ഗെലോട്ടും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതേസമയം, ഗെലോട്ട് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞതോടെ യുവതി പ്രശ്നമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് …
Read More »പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ബിബിസി
ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിബിസി ട്വിറ്ററിൽ കുറിച്ചു. ആദായനികുതി വകുപ്പിൽ നിന്നുള്ള എഴുപതോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശനമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്സ് …
Read More »ഉദ്ദേശം സംശയാസ്പദം; ബിബിസി ഓഫീസിലെ റെയ്ഡിനെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബി.ബി.സിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിയുടെ ഉദ്ദേശം സംശയാസ്പദമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏത് തെറ്റായ നടപടിയും അപലപനീയമാണെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയാണ് ബിജെപി ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വകുപ്പ് ബിബിസിക്കെതിരെ തിരിഞ്ഞതെന്നും ഇത്തരം നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More »ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാർ; 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വീഡിയോ കോൺഫറൻസിനിടയിലായിരുന്നു ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ ഇടപാടാണിത്. ഫെബ്രുവരി 10 ന് എയർബസുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്‍റിനും പുറമെ സിവിൽ …
Read More »അനിയന്ത്രിതമായി ഉയരുന്ന താപനില; കടലാമകള്‍ വംശനാശ ഭീഷണിയിൽ
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും താങ്ങാൻ കഴിയുന്ന ചൂടിന് പരിധിയുണ്ട്. താപനില ഉയരുന്നതിനനുസരിച്ച് ജീവികൾ വംശനാശഭീഷണി നേരിടുന്നു. പ്രത്യേകിച്ചും ആഗോളതാപനം ഉയരുമ്പോൾ സമുദ്രനിരപ്പ് ഉയരും. ഇത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലാക്കും. കടുത്ത ചൂടിനെ നേരിടാൻ കഴിയാതെ പല ജീവിവർഗങ്ങളും ഇതിനകം തന്നെ തങ്ങളുടെ വംശം നിലനിർത്താനുള്ള ഓട്ടത്തിലാണ്. പുതിയ പഠനമനുസരിച്ച്, ഉയർന്ന താപനില ആമകളുടെ പുനരുത്പ്പാദനത്തിന് ഭീഷണിയാവുകയും ആമകളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യും. തീരപ്രദേശങ്ങളിലെ മണലിലാണ് ആമകൾ മുട്ടയിടുന്നത്. താപനില വർദ്ധിച്ചതോടെ മുട്ടകളിൽ …
Read More »‘കാതല്‍ എന്‍പത് പൊതുവുടമൈ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് ടോവിനോയും ജ്യോതികയും
ജിയോ ബേബിയുടെ പുതിയ തമിഴ് ചിത്രം ‘കാതല്‍ എന്‍പത് പൊതുവുടമൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്‍റെ പോസ്റ്റർ ടൊവിനോയും ജ്യോതികയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കാതല്‍ എന്‍പത് പൊതുവുടമൈ’. അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും ചിത്രത്തിലുണ്ട്. ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ …
Read More »അദാനി ഗ്രൂപ്പ് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിന് എസ്ബിഐക്കും എൽഐസിക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപയുടെ പൊതുപണം വകമാറ്റിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇഡി, സിബിഐ, ഡിആർഐ, …
Read More »