Breaking News

News Desk

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; ഡിസിസി നേതാക്കളടക്കം പാർട്ടി വിടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോൺഗ്രസിൽ ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളുടെ കൂട്ടരാജി. വട്ടിയൂർക്കാവിൽ നേരത്തെ വിമത യോഗം ചേർന്നവരാണ് രാജിവയ്ക്കുന്നത്. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് നൽകി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് ബ്ലോക്കിലെ 104 പേർ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദർശൻ, ശാസ്തമംഗലം മോഹനൻ എന്നിവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

സംസ്ഥാനത്തെ എല്ലാ ബസുകളിലും 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണം: മന്ത്രി ആൻ്റണി രാജു

കൊച്ചി: ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ബസിന്‍റെ മുൻവശത്തെ റോഡും ബസിന്‍റെ അകവും കാണാൻ കഴിയുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനുള്ള ചെലവിന്‍റെ 50% റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കും. ഓരോ ബസും നിയമാനുസൃതമായാണോ സർവീസ് നടത്തുന്നതെന്ന് നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. …

Read More »

‘ധന വ്യവസായ’ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പാണഞ്ചേരി ജോയ് കീഴടങ്ങി

തൃശ്ശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പാണഞ്ചേരി ജോയ് കീഴടങ്ങി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ജോയ് കീഴടങ്ങിയത്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ഇൻഡസ്ട്രി ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ എൺപതോളം പേരാണ് പരാതി നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 …

Read More »

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് പരിക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട്. മത്സരത്തിൽ 3-1ന് വിജയിച്ച സിറ്റിയുടെ രണ്ടാം ഗോളിലേക്ക് നയിച്ച ഹാളണ്ടിന് രണ്ടാം പകുതിയിൽ പരിക്ക് കാരണം ഗ്രൗണ്ടിലിറങ്ങാനായില്ല. ആസ്റ്റൻ വില്ലയ്ക്കെതിരായ വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റി ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം 3 ആയി കുറച്ചു.

Read More »

കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസ നിധിയിൽ നൽകി; 18ആം വയസ്സിൽ 48 മില്യൺ ലോട്ടറിയടിച്ച് ജൂലിയറ്റ്

ടൊറന്റൊ : നമ്മൾ ഒരു നന്മ ചെയ്‌താൽ കാലങ്ങൾ കഴിഞ്ഞും അതിന്റെ ഫലം നമ്മെ തേടിയെത്തുമെന്ന് പറയാറുണ്ട്. അത് ശരി വെക്കുന്ന തരത്തിൽ ഒരു പെൺകുട്ടിയെ തേടി അവൾ അർഹിക്കുന്ന സൗഭാഗ്യം എത്തിയെന്ന വാർത്ത ലോകശ്രദ്ധയാകർഷിക്കുകയാണ്. കാനഡയിലെ ഉത്തര ഒന്താരിയോയിൽ നിന്നുള്ള ജൂലിയറ്റ് ലാമർ അവളുടെ അഞ്ചാം വയസ്സിൽ തന്റെ കുഞ്ഞു സാമ്പാദ്യം മുഴുവൻ ഭൂകമ്പബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ നിധിയിലേക്ക് ദാനം ചെയ്തിരുന്നു. ജൂലിയറ്റിന് 18 വയസ്സായപ്പോൾ മെഗാബംബർ ലോട്ടറി …

Read More »

ചൈനീസ് ചാരബലൂണിന്‍റെ സുപ്രധാന ഭാഗങ്ങള്‍ കണ്ടെടുത്ത് അമേരിക്ക

കാലിഫോര്‍ണിയ: യുഎസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മൂന്ന് ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ പറന്നതിനെ തുടർന്നാണ് യുഎസ് ബലൂൺ വെടിവെച്ചിട്ടത്. അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്നാണ് ബലൂണിൽ നിന്നുള്ള സെൻസറുകൾ ഉൾപ്പെടെ കണ്ടെടുത്തത്. എല്ലാ സെൻസറുകളും കണ്ടെടുത്തതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ എഫ്ബിഐ പരിശോധിച്ച് വരികയാണെന്ന് യു എസ് അറിയിച്ചു. ഫെബ്രുവരി നാലിന് ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് ശേഷം …

Read More »

മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വ്യാപക പ്രതിഷേധം

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഐഐടി വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിച്ചു. ക്യാമ്പസിലെ മഹാനദി ഹോസ്റ്റലിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റീഫൻ സണ്ണിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് …

Read More »

കയ്യും കാലും ഒടി‍ഞ്ഞ് വധു ചികിത്സയിൽ; ആശുപത്രിയിൽ വന്ന് വിവാഹം ചെയ്ത് വരൻ

രാംഗഞ്ച്മണ്ടി: സാധാരണയായി ഹാളിലോ വധുവിന്‍റെയും വരന്‍റെയും വീട്ടിലോ ആരാധനാലയങ്ങളിലോ ആണ് വിവാഹം നടക്കുന്നത്. എന്നാൽ, ആശുപത്രിയിൽ ഏതെങ്കിലും വിവാഹം നടക്കുന്നതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊരു വിവാഹമായിരുന്നു അടുത്തിടെ നടന്നത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു യുവതി.  ഞായറാഴ്ച വൈകുന്നേരമാണ് രാംഗഞ്ച്മണ്ടിയിൽ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് വരനായ യുവാവ് വിവാഹത്തിനായി എത്തിയത്. മാലയിടൽ ചടങ്ങിനും മറ്റ് ചടങ്ങുകൾക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. കുടുംബാംഗങ്ങളെല്ലാം വിവാഹത്തിൽ …

Read More »

തകർച്ച തുടർന്ന് ഗൗതം അദാനി; സമ്പന്ന പട്ടികയിൽ 24-ാം സ്ഥാനത്ത്

ന്യൂ ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ ബിസിനസുകാരനുമായ അദാനി രണ്ട് മാസം മുമ്പ് വരെ ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായിരുന്നു. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലെത്തി. ഫോർബ്സ് റിയൽ ടൈം ശതകോടീശ്വര സൂചിക പ്രകാരം ആസ്തി 53 ബില്യൺ ഡോളറാണ്. ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് അദാനി …

Read More »

ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. …

Read More »