ന്യൂഡല്‍ഹി: കേരള സംസ്ഥാനത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ അഞ്ച് വർഷമായി കേരളം കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകൂ. കഴിഞ്ഞ അഞ്ച് വർഷമായി കേരളം അത് നൽകിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2018 മുതൽ …
Read More »എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ട്; അവകാശവാദവുമായി പി നെടുമാരന്‍
തഞ്ചാവൂര്‍: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരനുമായും കുടുംബവുമായും തൻ്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നെടുമാരൻ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ …
Read More »ഖാര്‍ഗെയുടെ പരാമർശം നീക്കം ചെയ്തു; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിൻ്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിച്ചയുടൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധന്‍കര്‍ ഖർഗെയുടെ വാക്കുകൾ നീക്കം ചെയ്യുകയായിരുന്നു. സമ്മർദ്ദത്തിലാണ് ചെയർ പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പലതവണ പരാമർശിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പറയുമ്പോഴെല്ലാം, …
Read More »നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി
ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വൈകുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. കേസിൽ പുതിയ സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതിയ 41 സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള കാരണം വിശദീകരിക്കാനും കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഉത്തരവിട്ട കേസിൽ വിചാരണ 24 …
Read More »തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വാഹനാപകടം; മൂന്ന് മരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. വെഞ്ഞാറമൂട് വേളവൂരിൽ വച്ച് മറ്റൊരു കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിലേക്ക് ഇടിച്ചു കയറി കാറിൽ ഉണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു. കൊല്ലം ചടയമംഗലം എ.കെ മൻസിലിൽ ആസിഫ ബീവിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് അബ്ദുൾ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ആവശ്യങ്ങൾക്കായാണ് രാവിലെ ചടയമംഗലത്ത് നിന്ന് കാറിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. …
Read More »ഇടതുപക്ഷത്തിനു മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി: രാജ്യത്ത് ഇടതുപക്ഷത്തിനു മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ വേദന അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയതെന്നും പിണറായി പറഞ്ഞു. സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവച്ച ജനവിരുദ്ധ നയങ്ങൾ ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുകയാണ്. കേന്ദ്രസർക്കാരിൻ്റെ നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. ജീവിത പ്രശ്നങ്ങൾ കേന്ദ്രം കാണുന്നില്ല. അതിസമ്പന്നർക്ക് മാത്രമേ …
Read More »വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നൽകാൻ 2 വർഷത്തെ സാവകാശം വേണം; കെഎസ്ആർടിസി
കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ഇനി വേണ്ടത് 50 കോടി. 978 പേർക്ക് ഇനിയും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുണ്ട്. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണിവർ. ഇതുവരെ 23 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. ആനുകൂല്യം അടയ്ക്കാൻ രണ്ട് വർഷത്തെ സമയം ആവശ്യമാണ്. സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 38 പേർക്ക് ആനുകൂല്യം നൽകിയിട്ടില്ലെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. എല്ലാ മാസവും അഞ്ചാം തീയതിക്കകം …
Read More »ലൈഫ് മിഷൻ കോഴ; എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഇ.ഡി ഓഫീസിൽ ഹാജരായി
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരായി എം ശിവശങ്കർ. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം തടയൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനിലക്കാരിയായ സ്വപ്ന സുരേഷിനു ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നതെന്നും …
Read More »മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത വിശ്വനാഥൻ്റെ വീട് സന്ദർശിച്ച് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിശ്വനാഥന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് രാഹുൽ കൽപ്പറ്റ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തിയാണ് വിശ്വനാഥന്‍റെ കുടുംബത്തെ കണ്ടത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട്ടിൽ നിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു വിശ്വനാഥൻ. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി …
Read More »കടകളില്‍ കാരണമില്ലാതെ മൊബൈല്‍ നമ്പര്‍ നൽകേണ്ടതില്ല: രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ഉപഭോക്താക്കൾ ന്യായമായ കാരണങ്ങളില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറുകൾ കടകളിൽ നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്‍റെ ട്വീറ്റിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലെ ഒരു അനുഭവമാണ് ഠാക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. വിമാനത്താവളത്തിലെ ഒരു കടയിൽ നിന്ന് ച്യൂയിംഗ് ഗം പാക്കറ്റ് …
Read More »