Breaking News

ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല; നിര്‍മല സീതാരാമൻ

ന്യൂഡല്‍ഹി: കേരള സംസ്ഥാനത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ അഞ്ച് വർഷമായി കേരളം കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.

ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകൂ. കഴിഞ്ഞ അഞ്ച് വർഷമായി കേരളം അത് നൽകിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്‍റ് ജനറൽ അംഗീകരിച്ച ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് നൽകാത്തതിന് കേന്ദ്ര സർക്കാരിനെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയുമെന്നും ധനമന്ത്രി ചോദിച്ചു. ഇക്കാര്യം ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻ കെ പ്രേമചന്ദ്രനോട് നിർമ്മല നിർദ്ദേശിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …