ബെംഗളൂരു: എച്ച്സിജി കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഉമ്മൻ ചാണ്ടിയെ പരിശോധിച്ചെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഡോ. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകൾ ഉമ്മൻചാണ്ടിക്കുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തും. തുടർചികിത്സയുമായി ബന്ധപ്പെട്ട് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും പ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും …
Read More »മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാംഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
ജയ്പുർ: മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനുവേണ്ടിയുള്ള ഞങ്ങളുടെ മന്ത്രം സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണെന്നും, ഈ എക്സ്പ്രസ് ഹൈവേ വികസ്വര ഇന്ത്യയുടെ മികച്ച ചിത്രമാണെന്നും മോദി പറഞ്ഞു. ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നടത്തിയ നിക്ഷേപവും പുതിയ മെഡിക്കൽ …
Read More »ടൂർ ഓഫ് ഒമാൻ; ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് വർണാഭമായ തുടക്കം
മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന് വർണ്ണാഭമായ തുടക്കം. ആദ്യ ദിവസത്തിൽ നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ ബെൽജിയം താരം ടിം മെർളിയർ വിജയിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകർ മത്സരത്തെ വരവേറ്റത്. മത്സരം കടന്നുപോയ എല്ലാ വീഥികളിലും കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ നിരവധി പേർ മുന്നോട്ട് എത്തിയിരുന്നു. റുസ്താഖ് കോട്ടയിൽ നിന്ന് ഇന്നലെ ആരംഭിച്ച മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സമാപിച്ചു. മുഹമ്മദ് ബിൻ അഹമ്മദ്, …
Read More »സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന തീരുമാനത്തിൽ കെപിസിസി
കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നില നിൽക്കുന്നു എന്ന രീതിയിൽ ഇനി ചർച്ച വേണ്ടെന്നും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കെ.പി.സി.സിയുടെ ഭവന സമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പദ്ധതി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗം തീരുമാനിച്ചു. അടുത്ത 15ന് ചേരുന്ന യോഗത്തിൽ വിശദമായ ചർച്ച നടത്താനും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി നിർവാഹക സമിതി തീരുമാനിച്ചിട്ടുണ്ട്. …
Read More »മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മല്ലപ്പള്ളിയിൽ നിന്നാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകർ കാലിക്കുടം മന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഇടുക്കിയിലേക്ക് മടങ്ങും വഴിയാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്. വെള്ളക്കരം …
Read More »അസമിലെ നാഗോണിൽ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം
ഗുവാഹത്തി: അസമിലെ നാഗോണിൽ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.18 ഓടെയാണ് തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. തീവ്രത 3.8 ആണ് രേഖപ്പെടുത്തിയത്. പുലർച്ചെ 12:52 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സൂറത്തിൽ നിന്ന് 27 കിലോമീറ്റർ മാറി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായിട്ടാണ്.
Read More »ഭൂകമ്പം നടന്ന് 128 മണിക്കൂറിന് ശേഷം 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി
ഇസ്തംബുൾ: തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍റെ ആഘാതത്തിൽ നിന്ന് തുർക്കി ഇതുവരെ കരകയറിയിട്ടില്ല. 28,000 മരണങ്ങൾ, 6,000 ത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ. പക്ഷേ, നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്‍റെ അത്ഭുത കഥകളും ഉയർന്നുവന്നിരിക്കുകയാണ്. തണുത്തുറഞ്ഞ കാലാവസ്ഥയിലും ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ഹതായിലെ ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഭൂകമ്പം നടന്ന് …
Read More »ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കുവെച്ച സംഭവം; വിമർശനങ്ങൾക്ക് ഇരയായി എംഎ ബേബി
തിരുവനന്തപുരം: നടൻ ഹരീഷ് പേരടിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ച പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ ഷെയർ ചെയ്തത് ശരിയല്ലെന്നാണ് ഇടതുപക്ഷ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. എന്നാൽ ഹരീഷ് പേരടിയുമായുള്ള സൗഹൃദം കാരണമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്നാണ് എം.എ ബേബിയുടെ വിശദീകരണം. പോസ്റ്റർ ഷെയർ ചെയ്യുന്നതിലൂടെ അവരുടെ നിലപാടുകളെ അംഗീകരിക്കുന്നതായി കരുതരുതെന്നും സങ്കുചിത കക്ഷി-രാഷ്ട്രീയ പരിഗണനകൾ …
Read More »എന്താണ് കേരളത്തെ കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മുഖ്യമന്ത്രി മതനിരപേക്ഷ മനോഭാവത്തോടെ ജനങ്ങൾ ജീവിക്കുന്ന നാടാണ് കേരളമെന്ന് പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. ഭരണം ദരിദ്രർക്ക് വേണ്ടിയായിരിക്കണം. പട്ടിണിയും ദാരിദ്ര്യവും …
Read More »ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി; കുടുംബം ചികത്സ നിഷേധിച്ചെന്ന വാദം തള്ളി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉമ്മൻചാണ്ടി തള്ളി. നിലവാരമുള്ള ചികിത്സ ലഭിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവെന്നും തുടർചികിത്സയ്ക്കായി മറ്റൊരു …
Read More »