മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവനടൻ അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ‘ഏജന്‍റ്’ ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിപ് ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാകുൽ ഹെരിയാനും ചിത്രസംയോജനം നവീൻ നൂലിയുമാണ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി വമ്പൻ മേക്കോവറാണ് അഖിൽ …
Read More »സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. ഖാലിദിയ – ബലാദ് റൂട്ടിലാണ് സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നതെങ്കിലും ബുധനാഴ്ചയാണ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ റെഗുലർ സർവിസ് ആരംഭിച്ചത്. മദീന റോഡിലൂടെ കടന്നുപോകുന്ന ബസ് ഖാലിദിയയ്ക്കും ബലാദിനും ഇടയിൽ അമീർ സൗദ് അൽ ഫൈസൽ റോഡ് വഴി ദിവസേന സർവീസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ഒറ്റ ചാർജിൽ …
Read More »ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചേലാ കർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഹർജിയിൽ പറയുന്നു. ചേലാകർമ്മം കുട്ടികൾക്കെതിരായ ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഇത് യുക്തിസഹമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഹർജി …
Read More »ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കും; സംസ്ഥാന സമിതിയിൽ വികാരഭരിതനായി ഇ.പി
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിലും സംഭവത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് അതൃപ്തി. വികാരഭരിതനായാണ് ഇ.പി സംസ്ഥാന സമിതിയിൽ സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിർദേശപ്രകാരമാണ് സംസ്ഥാന സമിതി അംഗം പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് സംസ്ഥാന സമിതിയിൽ ഇ പി ജയരാജൻ മറുപടി നൽകിയത്. കണ്ണൂർ ആന്തൂരിലെ റിസോർട്ട് …
Read More »ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയ്ക്കവസാനമാകുന്നു; ഫാസ്റ്റ് എക്‌സ് ട്രെയിലര്‍ പുറത്ത്
ഹോളിവുഡ്: ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ആഗോള ബോക്സ് ഓഫീസിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നിന്‍റെ ക്ലൈമാക്സിന്‍റെ തുടക്കമാണിതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അവസാനം രണ്ട് ഭാഗങ്ങളിലായിരിക്കും. ഫാസ്റ്റ് എക്സ് ഇവയിൽ ആദ്യത്തേതാണ്. 20 വർഷം മുമ്പ് ആരംഭിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിരവധി ആവേശകരമായ ദൗത്യങ്ങളിലൂടെ അസാധ്യമായ …
Read More »കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര; ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ തഹസിൽദാർ എൽ.കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അവധിക്ക് അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരുമുണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. ഓരോരുത്തരും യാത്രാച്ചെലവിനായി 3000 രൂപ വീതമാണ് നൽകിയത്. ജീവനക്കാരുടെ യാത്രയ്ക്ക് സ്പോൺസർ ഉണ്ടോയെന്നും കളക്ടർ അന്വേഷിക്കും. എഡിഎം താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ പരിശോധിച്ചു. ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത …
Read More »ലോകത്തെ 21% തണ്ണീര്‍ത്തടങ്ങള്‍ 1700 മുതൽ നാശം നേരിട്ടെന്ന് പഠനം
പാരീസ്: 1700 മുതൽ ലോകത്തിലെ 21 ശതമാനം തണ്ണീർത്തടങ്ങളും നാശം നേരിട്ടതായി പഠനം. അതായത് ഭൂമിയുടെ കരഭാഗത്തിന്റെ ഏകദേശം 2 ശതമാനം അപ്രത്യക്ഷമായി. മുന്‍പ് കരുതപ്പെട്ടതിനെക്കാളേറെ നാശം ഇവ നേരിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ചരിത്രപരമായി ഏറ്റവും കൂടുതൽ നാശം നേരിട്ടത്. കൂടുതൽ നാശം തടയുന്നതിനുള്ള മുന്നറിയിപ്പായി പുതിയ പഠനം വിലയിരുത്തപ്പെടുന്നുവെന്ന് പഠനത്തിന്‍റെ സഹ-രചയിതാവ് …
Read More »പ്രിയപ്പെട്ട സൈക്കിൾ കള്ളൻ നുറുക്കിക്കളഞ്ഞു; ഹമീസിന് പുതിയ സൈക്കിൾ വാങ്ങി നൽകി കൗൺസിലർ
ഏലൂർ: ജീവനെപ്പോലെ കാത്ത് സൂക്ഷിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടപ്പോൾ ഹമീസ് വളരെയധികം വിഷമിച്ചു. കള്ളനെ പിടിച്ചപ്പോഴും പ്രിയപ്പെട്ട സൈക്കിൾ കഷ്ണങ്ങളായി കിടക്കുന്നത് കാണേണ്ടി വന്നതിനാൽ ഒട്ടും സന്തോഷം തോന്നിയതുമില്ല. ഒടുവിൽ കൗൺസിലർ തന്നെ നേരിട്ടെത്തി ഹമീസിന്റെ മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരുകയായിരുന്നു. കൗൺസിലർ പുതിയൊരു സൈക്കിൾ വാങ്ങി നൽകിയത് അവനെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. ഞായറാഴ്ച, പുത്തലത്ത് മദ്രസയുടെ മുന്നിൽ നിന്നാണ് സൈക്കിൾ മോഷണം പോയത്. ഹമീസും, പിതാവ് ഷെരീഫും, പൊലീസും ഒന്നിച്ചു …
Read More »റിമാന്‍ഡിലായിരുന്ന പ്രതി പൂജപ്പുര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിജുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ 5.45ന് വാർഡൻ പരിശോധനയ്ക്കെത്തിയപ്പോഴാണ് സെല്ലിന്‍റെ ഗ്രിൽ വാതിലിന് മുകളിൽ കഴുത്തിൽ കുരുക്കിട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണക്കേസിലാണ് ബിജുവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലിരിക്കെ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ …
Read More »ചാര ബലൂണിന് പിന്നാലെ പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകം യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പേടകമാണ് യുഎസ് നശിപ്പിച്ചത്. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെന്‍റഗൺ ഇതിനെ കുറിച്ച് ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്‍റെ വ്യോമാതിർത്തിയിലായിരുന്നു പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് ഭയന്നാണ് ബഹിരാകാശ പേടകം വെടിവെച്ചിടാൻ യുഎസ് …
Read More »