Breaking News

News Desk

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിനുമായി ആർബിഐ

ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ആശയവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാകുന്നതെന്ന് ഗവർണർ പറഞ്ഞു. റിസർവ് ബാങ്ക് തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ (ക്യുസിവിഎം) പദ്ധതി ആരംഭിക്കുമെന്നും ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും …

Read More »

പിറന്നാൾ ദിനത്തിൽ എടുത്ത ലോട്ടറിക്ക് 18 കാരിക്ക് ലഭിച്ചത് 290 കോടി

ഒന്റാറിയോ: ഭാഗ്യം ഏത് വഴിയാണ് വരുന്നതെന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. കാനഡയിലെ ഒന്‍റാറിയോ സ്വദേശിയായ ഈ 18 വയസുകാരിക്ക് അക്ഷരാർത്ഥത്തിൽ അത്തരമൊരു വലിയ ഭാഗ്യമാണ് തേടിയെത്തിയത്. ജൻമദിനത്തിൽ, മുത്തച്ഛന്‍റെ നിർബന്ധപ്രകാരം എടുത്ത ലോട്ടറിക്ക് പെൺകുട്ടിക്ക് അടിച്ചത് 48 ദശലക്ഷം കനേഡിയൻ ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ 290 കോടി.  വന്നെത്തിയ മഹത്തായ ഭാഗ്യത്തിന്‍റെ ഞെട്ടലിലാണ് ഈ പെൺകുട്ടിയും കുടുംബവും ഇപ്പോഴും. ജനുവരി 7 നായിരുന്നു ജൂലിയറ്റ് …

Read More »

ഇന്ധന നികുതി; യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളിൽ രണ്ടിടത്ത് സംഘർഷം

കൊച്ചി / പത്തനംതിട്ട/തിരുവനന്തപുരം: ഇന്ധന സെസിനും നികുതി വർദ്ധനവിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലും നടന്ന പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിഞ്ഞു. ബാരിക്കേഡ് തകർക്കാനും ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തിലധികം പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബജറ്റിനെതിരെ പത്തനംതിട്ട …

Read More »

സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ്

കോഴിക്കോട്: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന്‍റെ ലിംഗഭേദം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മ സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ് മാറി.

Read More »

കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് പഠിക്കാൻ കൗൺസിൽ രൂപീകരിച്ചെന്ന് മന്ത്രി

തിരുവന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദേശത്ത് പഠിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. ഈ വിഷയത്തിൽ പ്രതിപക്ഷം പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറവായതിനാലാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് …

Read More »

ഏകപക്ഷീയമായ പെരുമാറ്റം, സിസ തോമസിനെ വി.സി സ്ഥാനത്ത് നിന്ന് മാറ്റണം: സിൻഡിക്കേറ്റ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിക്കെതിരെ സിൻഡിക്കേറ്റ്. വി.സി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്‍റെയും ബോർഡ് ഓഫ് ഗവർണർമാരുടെയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പിടാറില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം. സർവ്വകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിച്ചു. വിദ്യാർത്ഥികളുടെ സപ്ലിമെന്‍ററി പരീക്ഷകൾ നടത്താൻ സാധ്യമല്ല. ജനുവരിയിൽ നടത്താനിരുന്ന പിഎച്ച്ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി സിസ തോമസിന്‍റെ നടപടികൾ സർവകലാശാലയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. സിസ തോമസിനെ എത്രയും വേഗം …

Read More »

മതനിന്ദാ നിരോധനം നീക്കി; പാക്കിസ്ഥാനിൽ തിരിച്ചെത്തി വിക്കിപീഡിയ

ഇസ്ലാമാബാദ്: ഓരോ രാജ്യത്തിനും അവരുടേതായ സാംസ്കാരിക സവിശേഷതകളുണ്ട്. ലോകം മുന്നേറുകയാണെന്ന് പറയുമ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടം പലപ്പോഴും നിർബന്ധിതരാകും. അതാത് രാജ്യങ്ങളുടെ അധികാരവുമായി അടുത്ത ബന്ധമുള്ള ശക്തികളായിരിക്കും ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. ഇന്ന്, മതനിന്ദ ലോകമെമ്പാടും ഒരു പ്രധാന കുറ്റകൃത്യമായി തിരിച്ചെത്തുകയാണ്. ഏക മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് അതിന്‍റെതായ തീവ്രതയുമുണ്ടായിരിക്കും.   മതരാഷ്ട്രമായ പാകിസ്ഥാനിലും മതനിന്ദ വലിയ കുറ്റമാണ്. മതനിന്ദാപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് …

Read More »

യുഎപിഎ കേസ്: എൻഐഎയുടെ ആവശ്യം കോടതി തള്ളി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. അലൻ ശുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം എൻഐഎ കോടതി തള്ളി. അലൻ ശുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അലൻ ശുഹൈബ് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്യുന്നുണ്ടെന്നും ഇവയ്ക്കെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് എൻഐഎ ശ്രമിച്ചത്. എന്നാൽ ഇതൊന്നും അലൻ എഴുതിയ പോസ്റ്റുകളല്ലെന്നും ആ …

Read More »

വനിത ട്വന്റി20 കപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ

കേപ്ടൗൺ: വനിതാ ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് 44 റൺസിന് പരാജയപ്പെട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ ഇന്ത്യ 15 ഓവറിൽ 86 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയൻ പേസർ ഡാർസി ബ്രൗൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 19 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ …

Read More »

സത്യാഗ്രഹമിരിക്കുന്ന നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തി; നിയമസഭയിൽ തർക്കം

തിരുവനന്തപുരം: നിയമ സഭയിൽ തർക്കത്തിന് കാരണമായി ഹാജർ വിവാദം. സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരം സഭയിൽ ഹാജർ രേഖപ്പെടുത്തിയതാണ് വിവാദ കാരണം. ഇന്നലെ ഹാജർ രേഖപ്പെടുത്തിയത് തെറ്റ്പറ്റിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ വിഷയം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യാഗ്രഹം …

Read More »