ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ ജയിലിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തിരിക്കുന്ന തടവുകാർക്കും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും ഈ തീരുമാനം ബാധകമല്ലെന്നാണ് റിപ്പോർട്ട്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനിലെ തടങ്കലിൽ നിരവധി പേരെയാണ് അടച്ചിട്ടിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇറാൻ നാല് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇവരുടെ …
Read More »ഇന്ധന സെസും നികുതി വർദ്ധനയും; പ്രതിഷേധത്തിന് പ്രതിപക്ഷം, 4 എംഎൽഎമാർ സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. നാല് എം.എൽ.എമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റിൻമേലുള്ള പൊതുചർച്ചയ്ക്ക് മുമ്പാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭയ്ക്ക് പുറത്തും വലിയ പ്രതിഷേധം നടത്താനാണ് യു.ഡി.എഫിന്‍റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. 13ന് ജില്ലാ …
Read More »തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം നൂറ് കടന്നു, 516 പേർക്ക് പരിക്കേറ്റു
ഇസ്താബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. സിറിയ-തുർക്കി അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലുണ്ടായ ഭൂചലനത്തിൽ 111 പേർ മരിച്ചു. 516 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നേരത്തെ തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലായി 119 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികൾ വ്യക്തമാക്കുന്നത്. രാത്രിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രധാന നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ തുർക്കി …
Read More »ജി 20; ഗ്രാമീണ, പുരാവസ്തു വിനോദ സഞ്ചാരത്തിന് മുൻഗണന നൽകാൻ ഇന്ത്യ
ഗുജറാത്ത്: അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വർഷം ഇന്ത്യ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ ജി 20 ടൂറിസം മന്ത്രിതല യോഗത്തിൽ ഇന്ത്യൻ ഗ്രാമീണ ടൂറിസത്തിനും ആർക്കിയോളജിക്കൽ ടൂറിസത്തിനും മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. ജി 20യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ ഗുജറാത്തിലെ …
Read More »ഹെൽത്ത് കാർഡിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ വൻ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കും. 2012-13 കാലയളവിൽ 1358 പരിശോധനകളാണ് നടത്തിയത്. 2016-17 വർഷത്തിൽ 5497 പരിശോധനകളും കഴിഞ്ഞ വർഷം 44,676 പരിശോധനകളുമാണ് നടത്തിയത്. …
Read More »ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ബന്ധുക്കൾ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നെന്ന ആരോപണവുമായി സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കും അനുമതി നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനമെടുത്തത്. ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി …
Read More »മൂന്നാം തവണയും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ഗായകൻ റിക്കി കെജ്
ലോസ് ആഞ്ജലസ്: ഗ്രാമി അവാർഡിന് അർഹനായി ഇന്ത്യൻ ഗായകൻ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. സ്കോട്ടിഷ്-അമേരിക്കൻ റോക്ക് ഗായകൻ സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിയിരുന്നു റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബത്തിനായിരുന്നു പുരസ്കാരം. റിക്കി കെജ് 2015 ലാണ് സ്റ്റുവർട്ട് കോംപ്ലാന്‍റിനൊപ്പം തന്‍റെ ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കുന്നത്. വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിനാണ് പുരസ്കാരം …
Read More »വൈദ്യുതി ബില്ലടച്ചില്ല; കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മലപ്പുറം: ബിൽ അടയ്ക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതിയില്ലാത്തതിനാൽ പ്രധാന ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കളക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി അധികൃതർ ശനിയാഴ്ച ഊരുകയായിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാവാതെ വെറുതെ ഇരിക്കുകയാണ്. പട്ടികജാതി വികസന സമിതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ …
Read More »കൈക്കൂലി ആരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കോഴ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൈക്കൂലി ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് എഫ്.ഐ.ആറും അറസ്റ്റും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് …
Read More »പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്; ഏറ്റുമുട്ടി ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ
പത്തനംതിട്ട: ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം സർവീസ് സഹകരണ ബാങ്കിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി ആവശ്യം. എന്നാൽ പരാതി …
Read More »