Breaking News

News Desk

സൗദിയിൽ വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ടു; 4 കുട്ടികളെ കാണാതായി

റിയാദ്: വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ ജിസാനിൽ ഒരു കുടുംബത്തിലെ 4 കുട്ടികളെ കാണാതായി. കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. വാദി വാസിഇലായിലാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയതിനെ തുടർന്നാണ് മാതാപിതാക്കളുടെ കൺമുന്നിൽ കുട്ടികളെ കാണാതായത്. ജിസാനിലെ സ്വബ്‍യയിലെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് വളരെ അകലെ നിന്നാണ് സിവിൽ …

Read More »

‘എനിക്ക് ആരുടെയും സഹായം ആവശ്യമില്ല’; വൈറലായി ആന സ്വയം കുളിക്കുന്ന വീഡിയോ 

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് അനിമൽ വീഡിയോസ്. അത്തരത്തിൽ ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ ഒരു ആന പൈപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സുശാന്ത നന്ദ സാധാരണയായി ഇതുപോലുള്ള നിരവധി മൃഗങ്ങളുടെ വീഡിയോകൾ പങ്കിടാറുണ്ട്.  പൈപ്പിൽ നിന്നും ദേഹത്തേക്ക് വെള്ളമൊഴിച്ച് ആന കുളിക്കുന്നത് വീഡിയോയിൽ കാണാം. പൈപ്പ് തുമ്പിക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. ആരുടെയും …

Read More »

ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയം: സംസ്ഥാനതല നിരീക്ഷണ സമിതി

കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതി. ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും പൂർണ്ണമായും ലംഘിക്കപ്പെട്ടു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നതായി സമിതി ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കിയില്ലെങ്കിൽ ഇനിയും തീപിടിത്തമുണ്ടാകും. തീപിടിത്തമുണ്ടായാൽ അത് അണയ്ക്കാൻ കഴിയുന്ന സൗകര്യങ്ങൾ വളരെ കുറവാണ്. ഉള്ള …

Read More »

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതിയും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും വിഷപ്പുക സൃഷ്ടിച്ച പ്രശ്നങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. കഴിഞ്ഞ രണ്ട് ദിവസം വിഷയം നിയമസഭയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടാകും.

Read More »

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ആദ്യം മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ ലഭിക്കും.  സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായി. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം പാലക്കാട് എരുമയൂരിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

Read More »

ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 10,000 പേര്‍ക്ക് തൊഴിൽ നഷ്ടപ്പെടും

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഫേസ്ബുക്ക്. ഈ വർഷം 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും. നിലവിലുള്ള 5,000 ഒഴിവുകളും നികത്തില്ല. കമ്പനിയുടെ ഘടന പരിഷ്കരിക്കുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കർബർഗ് പിരിച്ചുവിടൽ മുന്നറിയിപ്പിന്‍റെയും പുനഃസംഘടനയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിനെ മികച്ച സാങ്കേതിക കമ്പനിയാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദീർഘകാല കാഴ്ചപ്പാടോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് സക്കർബർഗ് പറഞ്ഞു. വരാനിരിക്കുന്ന മാറ്റങ്ങൾ …

Read More »

റഷ്യൻ യുദ്ധവിമാനവും യുഎസിൻ്റെ ഡ്രോണും കൂട്ടിയിടിച്ചു; പങ്ക് നിഷേധിച്ച് റഷ്യ

ബ്രസ്സൽസ്: റഷ്യൻ യുദ്ധവിമാനവും യുഎസ് ഡ്രോണും കരിങ്കടലിന് മുകളിൽ കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനം യുഎസിന്‍റെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്‍റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. എംക്യു-9 ഡ്രോൺ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റഷ്യൻ വിമാനം ഇടിച്ചതെന്ന് യു എസ് എയർഫോഴ്സ് യൂറോപ്പ് ആൻഡ് എയർഫോഴ്സ് ആഫ്രിക്ക കമാൻഡർ ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. എംക്യു-9 പൂർണ്ണമായും ഉപയോഗശൂന്യമായി. പ്രൊഫഷണലല്ലാത്ത സുരക്ഷിതമല്ലാത്ത …

Read More »

കരാർ കമ്പനി ഇടപാടിൽ ശിവശങ്കറിന് പങ്ക്; ബ്രഹ്മപുരം വിഷയത്തിൽ സ്വപ്ന സുരേഷ്

ബെംഗളൂരു: ബ്രഹ്മപുരം തീപിടിത്തത്തിൽ ആരോപണമുന്നയിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കറിന് കരാർ കമ്പനിയുമായുള്ള ഇടപാടിൽ പങ്കുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിച്ചതെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ പ്രതികരിക്കാത്തത് …

Read More »

ബ്രഹ്മപുരം തീപിടുത്തത്തില്‍ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) റിപ്പോർട്ട്. നാല് വർഷത്തിനിടെ 19 തവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് നോട്ടീസുകളും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകളും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മുമ്പത്തെ തീപിടുത്തങ്ങളിലും നോട്ടീസ് നൽകിയിരുന്നു. നഗരസഭയുടെ മാലിന്യ പ്ലാന്‍റ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

Read More »

ധനുഷും ഐശ്വര്യയും വേർപിരിയുന്നു; വിവാഹമോചന ഹർജി ഫയൽ ചെയ്തു

ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് ഏറെ നാളായി. എന്നിരുന്നാലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും, നിയമനടപടികളിലേക്ക് കടന്നിട്ടില്ലെന്നും ആയിരുന്നു ഇതുവരെയുള്ള വിവരം. എന്നാൽ ധനുഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഐശ്വര്യ രജനീകാന്ത് ചെന്നൈയിലെ സിവിൽ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തുവെന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. അതേസമയം, കഴിഞ്ഞ ശിവരാത്രിയോട് അനുബന്ധിച്ച് ധനുഷ് തന്‍റെ മാതാപിതാക്കൾക്ക് ഒരു സ്വപ്ന ഭവനം സമ്മാനിച്ചിരുന്നു. അന്നത് …

Read More »