Breaking News

കരാർ കമ്പനി ഇടപാടിൽ ശിവശങ്കറിന് പങ്ക്; ബ്രഹ്മപുരം വിഷയത്തിൽ സ്വപ്ന സുരേഷ്

ബെംഗളൂരു: ബ്രഹ്മപുരം തീപിടിത്തത്തിൽ ആരോപണമുന്നയിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കറിന് കരാർ കമ്പനിയുമായുള്ള ഇടപാടിൽ പങ്കുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിച്ചതെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് വ്യക്തിപരമായി അറിയാം. മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന ശിവശങ്കർ ആശുപത്രിയിൽ ആയതുകൊണ്ടാവാം. ഈ വിഷയത്തിൽ താനെന്തിനാണ് സംസാരിക്കുന്നതെന്ന് ചിന്തിക്കുന്നുണ്ടാകും. കാരണം, താനും കൊച്ചിയിൽ താമസിച്ചുവെന്നും, നിങ്ങൾ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടി വന്നുവെന്നും പക്ഷേ ഇതുവരെ മരിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …