ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ‘മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിൽ 78 % പോയിന്‍റുമായാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 22 ലോക നേതാക്കളെയാണ് മോദി മറികടന്നത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്. മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേ …
Read More »ചൈനീസ് ചാര ബലൂൺ; വെടിവെച്ച് വീഴ്ത്തി അമേരിക്കൻ സൈന്യം
വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ പ്രവേശിച്ച ബലൂണിനെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈൽ ഉപയോഗിച്ച് യുഎസ് സൈന്യം വെടിവച്ചിടുകയായിരുന്നു. പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ബലൂൺ വീഴ്ത്തിയത്. കടലിൽ വീണ ബലൂണിന്‍റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. ബലൂൺ അമേരിക്കയുടെ ആകാശത്തേക്ക് വഴിതെറ്റി എത്തിയതാണെന്നാണ് ചൈനയുടെ വാദം. ബലൂൺ വെടിവച്ചിടാൻ പ്രസിഡന്‍റ് അനുമതി …
Read More »ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി. കാൽനൂറ്റാണ്ടിനുള്ളിൽ മറ്റേതൊരു വികസിതരാജ്യത്തെയും പോലെയും അടിസ്ഥാന സൗകര്യവികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും കേരളത്തെ ഉയർത്തുകയാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യം. സർക്കാരിനു വേണ്ടി ആ ലക്ഷ്യം മുൻ നിർത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സെസും സർചാർജും പിരിച്ചെടുക്കുന്നത് ഇടതുപക്ഷത്തിന്‍റെ നയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രം ചുമത്തുന്ന സെസ്സിനെയും സർചാർജിനെയും ഇടതുപക്ഷം ഇപ്പോഴും എതിർക്കുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും …
Read More »അശ്ലീലസന്ദേശം പാർട്ടി ഗ്രൂപ്പിൽ അയച്ച സംഭവം; പാക്കം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി
കാസര്‍കോട്: പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. മൂന്ന് ദിവസം മുമ്പാണ് രാഘവന്‍റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റൊരാൾക്ക് അയച്ച സന്ദേശം മാറി പാർട്ടി …
Read More »തമിഴ്‌നാട്ടില്‍ സൗജന്യ സാരി വിതരണം; തിക്കിലും തിരക്കിലും പെട്ട് 4 മരണം, 10 പേർക്ക് പരിക്ക്
തിരുപ്പത്തൂര്‍: തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം. തൈപ്പൂയം ഉത്സവാഘോഷത്തിന്‍റെ ഭാഗമായി അയ്യപ്പൻ എന്നയാൾ സാരിയും വസ്ത്രവും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. ഇതിന് ടോക്കൺ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം സ്ത്രീകൾ വസ്ത്രം വാങ്ങാൻ എത്തിയതായി പൊലീസ് പറഞ്ഞു. തമിഴ് മാസമായ തൈമാസത്തിലെ പൗർണ്ണമി നാളിലാണ് തമിഴ് ഹിന്ദുക്കൾ …
Read More »ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും
ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്‍റെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്‍റ് നഗറിലെ ശ്മശാനത്തിൽ നടക്കും. സിനിമാ താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ നുങ്കമ്പാക്കത്തെ വീട്ടിൽ ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മരിച്ച് മൂന്ന് വർഷമായി ഇവർ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കെത്തിയപ്പോൾ ബെല്ലടിക്കുകയും ഫോൺ വിളിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് …
Read More »‘ഹാഥ് സെ ഹാഥ് ജോഡോ’ അഭിയാനും 138 ചാലഞ്ചിനും ഫെബ്രുവരി 12ന് സംസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ, കെ.പി.സി.സിയുടെ ധനസമാഹരണ പദ്ധതിയായ 138 ചലഞ്ച് എന്നിവ ഫെബ്രുവരി 12 ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10.30ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുന്ന യോഗം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ …
Read More »വിജയ് ദേവരകൊണ്ടയ്ക്കും പുഷ്പ നിർമാതാവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനു പാപ്പച്ചൻ
ലിജോ പെല്ലിശ്ശേരി സ്കൂളിൽ നിന്നും വന്ന് രണ്ട് ചിത്രങ്ങളിലൂടെ സംവിധായകനായി തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നിവയാണ് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇവ രണ്ടും വമ്പൻ വിജയങ്ങളായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി ജോയ് മാത്യു തിരക്കഥയെഴുതി ടിനു സംവിധാനം ചെയ്ത് എത്തുന്ന ചാവേർ എന്ന ചിത്രമാണ് ഏറ്റവും പുതിയത്. സ്വതന്ത്ര സംവിധായകനായ ശേഷവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട് ടിനു …
Read More »സഹപാഠിക്കൊരു കൈത്താങ്ങ്; സ്നേഹസമ്മാനമായി ആടിനെ നൽകി വിദ്യാർത്ഥികൾ
മണർകാട് : സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിച്ച പ്രിയ സുഹൃത്തിന്റെ കുടുംബത്തിന് ആടുകളെയും, വളർത്താനുള്ള കൂടും നിർമ്മിച്ചു നൽകി സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകരായ വിദ്യാർത്ഥികൾ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവും, ഗുരുതര രോഗത്താൽ വലയുന്ന മാതാവുമുള്ള സുഹൃത്തിന് തങ്ങളാൽ കഴിയുന്ന രീതിയിൽ വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ സ്നേഹ സമ്മാനവുമായി എത്തിയത്. കുട്ടികൾ സ്വന്തമായി നിർമിച്ച ഡിഷ് വാഷ് വിറ്റ് …
Read More »ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥ; ശമ്പളത്തോടെയുള്ള നിർബന്ധിത അവധി പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥയാണെന്നും തൊഴിലിടങ്ങളിൽ നിർബന്ധിത ശമ്പളത്തോടുകൂടിയ അവധി നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്‍റിൽ. ഒരു ചെറിയ വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമാണ് ആർത്തവ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നത്. ഇതു മരുന്നിലൂടെ പരിഹരിക്കാനാകുമെന്നും പറഞ്ഞു. ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. 10 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ആർത്തവ …
Read More »