Breaking News

News Desk

സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബജറ്റിനെതിരെ സമരമുണ്ടാകും; കെ.സുധാകരൻ

കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപനം. കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും താൻ അധ്യക്ഷനായ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പൊരി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് പിണറായി ചെയ്യുന്നത്. സി.പി.എം മയക്കുമരുന്ന് മാഫിയയെ സഹായിക്കാനാണ് മദ്യവില …

Read More »

കിടപ്പ് രോഗികൾക്കായി നൂതന കണ്ടെത്തൽ; ദേശീയ പുരസ്‌കാരം നേടി വിദ്യാർത്ഥി

കോഴിക്കോട് : ദേശീയതല അംഗീകാരത്തിന്റെ നിറവിൽ നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി സനത് സൂര്യ. സർഗാത്മകതയുള്ളതും, ജനങ്ങൾക്ക് ഉപകാരപ്രദവുമായ ആശയങ്ങൾ അവതരിപ്പിക്കുന്ന, 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഇൻസ്പയർ മനാക് എന്ന നേട്ടമാണ് സനത് സൂര്യ സ്വന്തമാക്കിയത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് സഹായമാകുന്ന അതിനൂതന അവതരണമായിരുന്നു സനതിന്റേത്. ഒരേ സമയം ബെഡ് ആയും, വീൽ ചെയർ …

Read More »

എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് നിർമല സീതാരാമൻ

ദില്ലി: എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവ അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ ഓഹരി ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലെയും …

Read More »

വഞ്ചനാക്കേസിൽ ചലച്ചിത്ര താരം ബാബുരാജ് അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനെടുത്തത് വഴി പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് നടപടി. കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.

Read More »

ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്; എഐ ലൈവ് ഇവന്റുമായി ഗൂഗിള്‍

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആളുകളുമായി കൂടുതൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇവന്റുമായി ഗൂഗിൾ.’ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്’ എന്ന പേരിൽ ഫെബ്രുവരി എട്ടിനാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടി യൂട്യൂബിൽ തത്സമയം കാണാം. ആളുകൾ വിവങ്ങൾ എങ്ങനെ തിരയുന്നു, വിവരങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവ പരിശോധിച്ച് ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് ഗൂഗിൾ കണ്ടെത്തും. ഇത്തരം കണ്ടെത്തലുകൾ മുമ്പത്തേക്കാളും സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതെല്ലാം പരിപാടിയിൽ ചർച്ച ചെയ്യും. അതേസമയം, …

Read More »

സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് നികുതി ഉയർത്തിയത്; ബജറ്റിനെ ന്യായീകരിച്ച് കാനം

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് ഇന്ധനത്തിന് നികുതി ചുമത്തിയത്. സർക്കാരിന് മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി വർദ്ധനവ് പോലുള്ള കാര്യങ്ങൾ പാർട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും ചർച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂർണ്ണമായും ധനമന്ത്രിക്കാണ്. ബജറ്റിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്. ബജറ്റിലെ സി.പി.ഐയുടെ അഭിപ്രായം നിയമസഭയിൽ പറയും. വിമർശനങ്ങളും ചർച്ചകളും നിയമസഭയിൽ നടക്കും. മുന്നണിക്കകത്ത് …

Read More »

മതനിന്ദാപരമായ ഉള്ളടക്കം; വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ

ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു. വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. …

Read More »

ഇന്ത്യൻ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചത് മൂലം യുഎസിൽ ഒരു മരണം; കമ്പനിയില്‍ റെയ്ഡ്

ചെന്നൈ: യു എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ തുള്ളിമരുന്നിന്‍റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് …

Read More »

വലൻസിയയെ തകർത്ത് റയൽ; ഗോളടിച്ച് അസെൻസിയോയും വിനീസ്യൂസും

മഡ്രിഡ്: വലൻസിയയെ 2-0 ന് കീഴ്‌പ്പെടുത്തി സ്പാനിഷ് ലീഗ് കിരീട പോരാട്ടം സജീവമാക്കി നിർത്തി റയൽ മഡ്രിഡ്. 52-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും രണ്ട് മിനിറ്റിനു ശേഷം വിനീസ്യൂസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്. 72-ാം മിനിറ്റിൽ ഡിഫൻഡർ ഗബ്രിയേൽ പൗളിസ്റ്റ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് വലൻസിയ 10 പേരുമായാണ് കളിച്ചത്. 19 കളികളിൽ നിന്ന് 45 പോയന്‍റുമായി റയൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ അഞ്ച് പോയിന്‍റ് …

Read More »

പൊലീസ് സ്‌റ്റേഷനില്‍ മോഷണം; 20,000 രൂപയുടെ ഇ-പോസ് മെഷീനുമായി പ്രതി കടന്നുകളഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി 20,000 രൂപ വിലവരുന്ന ഇ-പോസ് മെഷീൻ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടൂർ സ്വദേശി എബി ജോണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെഷീൻ കണ്ടെത്താനായില്ല. ജനുവരി 27നാണ് മോഷണം നടന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് എബി ജോൺ. മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസിനെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു. മെഷീൻ വഴിയിലെവിടെയോ …

Read More »