Breaking News

News Desk

എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു: കെ സുധാകരൻ

ദില്ലി: എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് യോഗം വിളിച്ചതെന്നും എംപിമാർക്ക് നൽകിയ നോട്ടീസിന്‍റെ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അധികാരം പ്രയോഗിച്ചിട്ടില്ലെന്നും, സദുദ്ദേശ്യത്തോടെയാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്തരിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം വിളിച്ചുചേർത്ത യോഗത്തിന് ശേഷമായിരുന്നു കെ …

Read More »

എന്റെ യജമാനനെ തൊടുന്നോടാ; ഉടമയെ ബ്ലാക്ക് മാംബയിൽ നിന്നും രക്ഷിച്ച് വളർത്തുനായ

സൗത്ത് ആഫ്രിക്ക : ഉടമയും, നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും കരുതലിന്റെയും നിരവധി വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇവയിലേക്ക് പുതിയ ഒന്നുകൂടി ചേർത്ത് വെക്കപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ ബ്ലാക് മാംബയിൽ നിന്നും തന്റെ യജമാനനെ രക്ഷിച്ച റോട് വീലർ ഇനത്തിൽപ്പെട്ട നായ്കുട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കിടപ്പുമുറിയിലെ സോഫയ്ക്ക് അരികിലെത്തി നായ നിർത്താതെ കുരച്ചപ്പോൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ മൂന്ന് ദിവസത്തോളം നായ നിർത്താതെ കുരച്ചുകൊണ്ടിരുന്നതോടെ നടത്തിയ …

Read More »

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രത്യേക പ്രസ്താവന നടത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തിൽ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിൻ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം …

Read More »

ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു; വധു വജ്ര വ്യവസായിയുടെ മകൾ

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയും സി. ദിനേശ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജെയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെൻസിൽവാനിയ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജീത് 2019 ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ …

Read More »

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം; പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ സംഘർഷം

ലഹോർ: തോഷാഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രികെ-ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിക്ക് സമീപം ഇസ്ലാമാബാദ് പോലീസ് എത്തി. ഇമ്രാന്‍റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്നറുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. …

Read More »

തീരദേശ ഹൈവേ; സ്ഥലമേറ്റെടുക്കുന്നതിനു പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറായെന്ന് മന്ത്രി

തിരുവനന്തപുരം: തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്കായി സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്ന പാക്കേജാണിതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പാക്കേജ് രണ്ട് വിഭാഗങ്ങളിലാണ്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവരെ കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തും. കാറ്റഗറി ഒന്നിൽ ഉൾപ്പെടുമ്പോൾ, കെട്ടിടത്തിനായി കണക്കാക്കിയ തുകയിൽ നിന്ന് …

Read More »

അമിത ഉപ്പിന്റെ ഉപയോഗം അകാല മരണത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഭക്ഷണത്തിൽ അല്പം കൂടിയാലും, കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതിൽ മുൻകരുതൽ സ്വീകരിക്കണമെന്നറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. സോഡിയത്തിന്റെ ഉപയോഗം 2025 ആവുമ്പോഴേക്കും 30% കുറക്കുക എന്ന ആഗോളലക്ഷ്യത്തിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വക്കുന്നത്. സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ മുതൽ അകാലമരണത്തിലേക്ക് വരെ നയിക്കുന്നതിന് ഉപ്പിന്റെ അമിത ഉപയോഗം കാരണമാകുമെന്നാണ്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ ജലത്തിന്റെയും, ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ …

Read More »

ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായി; യുവതി ദുരിതത്തിൽ

കൊല്ലം: ഗർഭപാത്രം നീക്കം ചെയ്ത ശേഷം ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതി ദുരിതത്തിൽ. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്കാണ് ഈ അവസ്ഥ. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന യുവതിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് …

Read More »

മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ചു; ടിടിഇ പിടിയിൽ

ലക്‌നൗ: പഞ്ചാബിലെ അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിൽ ടിക്കറ്റ് പരിശോധകൻ (ടിടിഇ) മൂത്രമൊഴിച്ചെന്ന് പരാതി. ഞായറാഴ്ച അർദ്ധരാത്രിയാണ് ഭർത്താവിനൊപ്പം അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാറിനെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രി എ1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മുന്ന കുമാർ …

Read More »

പ്രശ്നം കനക്കുന്നു; സുധാകരനെതിരെ നിലപാടിലുറച്ച് എംപിമാർ, ഖർഗെയെ കണ്ട് പരാതി അറിയിക്കും

ദില്ലി: താക്കീത് ചെയ്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം.പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകും. വൈകിട്ട് പാർലമെന്‍റിലാണ് യോഗം. അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം. പരാതി ഉന്നയിച്ച എം.പിമാരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെയും കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ ആവർത്തിച്ചു. ഇന്നലെ കെസി വേണുഗോപാലിനെ കണ്ട ഏഴ് എംപിമാരും കെ സുധാകരനെതിരെ …

Read More »