Breaking News

News Desk

ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചു: മന്ത്രി എം ബി രാജേഷ്

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്‍റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങൾ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ മാത്രമല്ല, മറ്റെവിടെയും ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സർക്കാർ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ബ്രഹ്മപുരത്തിന്‍റെ ഇന്നത്തെ സായാഹ്ന കാഴ്ച. തീയും പുകയും പൂർണമായും അണച്ചു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർഫോഴ്സ്, കോർപ്പറേഷൻ അധികൃതർ, ആരോഗ്യവകുപ്പ് …

Read More »

ബ്രഹ്മപുരത്ത് ഏത് അന്വേഷണം നേരിടാനും തയ്യാർ: കൊച്ചി മേയർ എം അനിൽ കുമാർ

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. മാലിന്യത്തിന് തീപിടിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ, മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി കോർപ്പറേഷൻ നൽകിയ കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടോ, തുടങ്ങി കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടിയായാണ് മേയർ അനിൽ കുമാറിന്‍റെ വിശദീകരണം. കൊച്ചി നേരിടുന്ന പ്രതിസന്ധി …

Read More »

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തെലുങ്ക് വാരിയേഴ്‍സിനെ തകര്‍ത്ത് ചെന്നൈ റൈനോസ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ തെലുങ്ക് വാരിയേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ റൈനോസ്. 101 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന തെലുങ്ക് വാരിയേഴ്സിന് 10 ഓവറിൽ 80 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിഷ്ണു വിശാൽ, കലൈയരശൻ, പൃഥ്വി എന്നിവരാണ് ചെന്നൈ നിരയിൽ തിളങ്ങിയ താരങ്ങൾ. ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍റെ തീരുമാനത്തെ സാധൂകരിക്കുന്ന രീതിയിൽ പന്തെറിഞ്ഞ തെലുങ്ക് ബോളർമാർ ചെന്നൈ ഓപ്പണർമാരെ നിരാശപ്പെടുത്തി. ചെന്നൈയുടെ ഓപ്പണർമാരായ …

Read More »

പുറം വേദന; ബാറ്റിങ്ങിന് ഇറങ്ങാതെ ശ്രേയസ്, ഇന്ത്യയ്ക്ക് തിരിച്ചടി

അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കഴിയാതെ യുവതാരം ശ്രേയസ് അയ്യർ. മൂന്നാം ദിവസത്തെ കളിയ്ക്ക് ശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്കാനിംഗിന് വിധേയനായി. നാലാം ദിവസം ശ്രേയസ് ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. രണ്ടാം ഇന്നിംഗ്സിൽ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുമോ എന്നും വ്യക്തമല്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കുമോ എന്നതും സംശയമാണ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യർ ദേശീയ …

Read More »

കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണം: വി മുരളീധരൻ

തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ അത് ജനങ്ങളോടുള്ള കടുത്ത അനീതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടിത്തം പത്ത് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരം ഉരിയാടുന്നില്ല. വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്താൻ കൂട്ടുനിന്നതിൻ്റെ ജാള്യതയാകും പിണറായി വിജയന്. ദുരന്തം വരുമ്പോൾ മുഖ്യമന്ത്രി ഓടി ഒളിക്കുന്നു. കർണാടകയിൽ നിന്ന് ഒഴിവാക്കപ്പെട്ട …

Read More »

ഓപ്പറേഷൻ പ്യുവർ വാട്ടർ; കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. വെയിലേൽക്കാതെ കുപ്പിവെള്ളം കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് പുറമെ, ജ്യൂസുകളും പാനീയങ്ങളും ഉണ്ടാക്കാൻ ശുദ്ധജലവും ശുദ്ധജലത്തിൽ …

Read More »

മറ്റൊരു വിവാഹം ചെയ്യാനൊരുങ്ങി; കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് യുവതി

ചെന്നൈ: തന്നെ വേണ്ടെന്ന് വെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയ കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചതിന് യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡിൽ ശനിയാഴ്ചയാണ് സംഭവം. ഈറോഡ് വർണാപുരം സ്വദേശി കാർത്തിയാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ ബന്ധു കൂടിയായ മീനാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തി മീനാ ദേവിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ കാർത്തി …

Read More »

തമാശയായി പറഞ്ഞത്; പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ

തിരുവനന്തപുരം: പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴയടയ്ക്കണമെന്നത് തമാശയായി പറഞ്ഞതാണെന്ന് ഷീജ പറഞ്ഞു. ശബ്ദസന്ദേശം വിവാദമായ സാഹചര്യത്തിലാണ് പഞ്ചായത്തംഗത്തിന്‍റെ വിശദീകരണം. 20 വർഷമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് താൻ. തൻ്റെ ഒരു സൗഹൃദ ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചു. എല്ലാവരും പങ്കെടുക്കണം. സന്ദേശം കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും. അവസാനം, കളിയായിട്ട് ചിരിച്ചുകൊണ്ടാണ് ഫൈനിന്റെ …

Read More »

ചരിത്രം എഴുതി ഷാലിസ ധാമി; മുന്നണി പോരാളികളെ നയിക്കാൻ എത്തുന്ന ആദ്യ വനിതാ കമാൻഡർ

ന്യൂഡൽഹി : ഗ്രൂപ്പ്‌ ക്യാപ്റ്റൻ ഷാലിസ ധാമി ഇന്ത്യൻ വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഉത്തരവാദിത്തത്തിലേക്ക്. പടിഞ്ഞാറൻ മേഖലയിലെ മുന്നണി പോരാളികളുടെ യൂണിറ്റിന്റെ തലപ്പത്തേക്കാണ് ഷാലിസ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഷാലിസ എന്നതും ശ്രദ്ധേയം. പാകിസ്ഥാൻ അതിർത്തിയായ പടിഞ്ഞാറൻ മേഖലയിലെ മിസൈൽ സ്ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസറായി ഒരു വനിത എത്തുന്നത് അങ്ങേയറ്റം പ്രശംസ അർഹിക്കുന്ന കാര്യമാണ്. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ഷാലിസ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ …

Read More »

തൃശ്ശൂരിലോ കണ്ണൂരിലോ മത്സരിക്കാന്‍ തയ്യാർ: സുരേഷ് ഗോപി

തൃശ്ശൂർ: തൃശൂരിലോ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. …

Read More »