വൈകിട്ടും രാത്രിയും ഇടവിട്ട് പെയ്യുന്ന മഴയെ വകവയ്ക്കാതെ അയ്യപ്പ ദർശന സായൂജ്യമടഞ്ഞു ഭക്തജന സഹസ്രങ്ങൾ. തിരക്കേറിയതോടെ കഴിഞ്ഞദിവസം മുതൽ നാലുമണിക്കൂർ പരീക്ഷണാടിസ്ഥാനത്തിൽ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തുകയും ഉണ്ടായി. ഇതിനായി മരക്കൂട്ടത്തിനും ശരംകുത്തിയ്ക്കുമിടയിലെ മൂന്നു ക്യൂ കോംപ്ലക്സുകൾ പ്രയോജനപ്പെടുത്തുകയാണ് ചെയ്തത്. കോംപ്ലക്സുകളിൽ തീർത്ഥാടകരെ നിയന്ത്രിച്ച ശേഷം സന്നിധാനത്ത് നിന്ന് ലഭിച്ച പോലീസ് നിർദ്ദേശം അനുസരിച്ചാണ് കോംപ്ലക്സുകൾ തുറക്കുന്ന സമയം ക്രമീകരിച്ചത്.ക്യൂ സമ്പ്രദായം ഫലപ്രദമായിരുന്നു എന്നും തിരക്കേറുന്ന ദിവസങ്ങളിൽ ഇത്തരം …
Read More »കൊല/പാതകം: യുവതിയുടെ മൃത;ദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയേക്കും.
കൊല്ലത്ത് കൊല്ലപ്പെട്ട ഇസ്രായേൽ സ്വദേശിയായ യുവതിയുടെ മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോകാനാണ് സാധ്യത .ഇതിനായി ഇസ്രായേൽ എംബസി അധികൃതർ പോലീസുമായി ബന്ധപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നവംബർ 30നാണ് ഇസ്രായേൽ സ്വദേശിയായ സത് വ കൊല്ലത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് കൃഷ്ണചന്ദ്രൻ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ് .അപകടനില തരണം ചെയ്ത കൃഷ്ണൻ ചന്ദ്രനെ ഉടൻതന്നെ പോലീസ് അറസ്റ്റ് …
Read More »46 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനമായി.
സബ് ഇൻസ്പെക്ടർ, പോലീസ് കോൺസ്റ്റബിൾ, വുമൺ പോലീസ് കോൺസ്റ്റബിൾ, തദ്ദേശസ്ഥാപന സെക്രട്ടറി, സെക്രട്ടറിയേറ്റ് /പി എസ് സി ഓഫീസ് അസിസ്റ്റൻറ് തുടങ്ങി നാല്പത്തി ആറ് തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി എസ് സി യോഗം തീരുമാനിച്ചു.
Read More »കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ :കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാൻ പോലീസ് ശ്രമിക്കുന്നു .
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാൻ പോലീസ് ബോധപൂർവം ശ്രമിക്കുന്നതായി ആരോപണം .കുഞ്ഞിനെ തട്ടിയെടുത്ത് 21 മണിക്കൂർ തടങ്കലിൽ പാർപ്പിച്ചതുതന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ അതിൻറെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിജിപി മാധ്യമങ്ങളോട് പങ്കുവെച്ചത്. കാറിൽ തട്ടിക്കൊണ്ടു പോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്ക് ഗുളിക കൊടുത്തുവെന്നും പോലീസ് പറഞ്ഞു .കുട്ടിയെ ശാന്തമാക്കാൻ ആണ് ഗുളിക കൊടുത്തതെന്നാണ് എഡിജിപി പറഞ്ഞത്. ഏത് ഗുളികയാണ് കുട്ടിക്ക് നൽകിയത് എന്ന് ഉൾപ്പെടെയുള്ള …
Read More »സിപിഎം നേതാവിന്റെ നേതൃത്വത്തിൽ സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം.
മാറനല്ലൂരിൽ 11 വണ്ടികൾ തകർത്തു .കോൺഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കാറിൽ എത്തിയ സായുധസംഘം രാത്രി കാട്ടാക്കട മാറനല്ലൂരിൽ മണിക്കൂറുകൾ അഴിഞ്ഞാടി വ്യാപക ആക്രമം നടത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിൻ്റെ വീടും റോഡ് അരികിലെ 11 വാഹനങ്ങളും അവർ തകർത്തു. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറിയും ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി അംഗവുമായ പാപ്പാകോട് കിഴക്കുംകര വീട്ടിൽ അഭിത്ത് (30 )ഡിവൈഎഫ്ഐ പ്രവർത്തകരായ മേലാരിയോട് ദിലീപ് …
Read More »അഞ്ചു കോടിയുടെ കടം തീർക്കാൻ 10 ലക്ഷത്തിന് കുട്ടിയെ തട്ടിയെടുത്തത് എന്തിന്? ഇതിൻറെ പിന്നിലെ നിഗൂഢത വെളിവാക്കേണ്ടത് അത്യാവശ്യമല്ലേ ?
അഞ്ചു കോടിയുടെ കടം തീർക്കാൻ 10 ലക്ഷത്തിന് കുട്ടിയെ തട്ടിയെടുത്തത് എന്തിന്? ഇതിൻറെ പിന്നിലെ നിഗൂഢത വെളിവാക്കേണ്ടത് അത്യാവശ്യമല്ലേ ? കൊട്ടാരക്കര കോടതിയിലെ അഡ്വക്കേറ്റ് ശ്രീ CA ഉദയകുമാർ പ്രതികരിക്കുന്നു.
Read More »കുക്കി -മെയ്തെയ് സായുധ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി. മണിപ്പൂരിൽ 13 മരണം. കൊല്ലപ്പെട്ടത് മ്യാൻമറിൽ സായുധപരിശീലനത്തിന് പോയ സംഘം.
മണിപ്പൂരിലെ ടെക്നോപാൽ ജില്ലയിൽ മ്യാൻമർ അതിർത്തിക്ക് സമീപം സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ്- തെയ് സായുധ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇന്ത്യ മ്യാന്മാർ അതിർത്തിക്കടുത്ത് സൈബോളിനു സമീപത്തെ ലെയ്തു എന്ന കുക്കി ഗ്രാമത്തിലാണ് 13 യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. കുക്കി ഗ്രാമങ്ങളിലൂടെ മ്യാൻമാർ അതിർത്തി കടക്കാൻ ശ്രമിച്ച മെയ് തെയ് സായുധ സംഘടനയിൽ …
Read More »മിഷോങ് ചുഴലിക്കാറ്റ് അഞ്ച് മരണം
ചെന്നൈ വെള്ളത്തിനടിയിലായി.അരനൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ. ചെന്നൈ നഗരവും 4 സമീപ ജില്ലകളും വെള്ളക്കെട്ടിൽ .കാറുകൾ ഒഴുകിപ്പോയി. പെരുങ്ങളത്തൂർ പ്രദേശത്ത് മുതല ഇറങ്ങി. അര നൂറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ മഴയിൽ ചെന്നൈ നഗരം ജലാശയവുമായി മാറി. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം തകർന്നു. വൈദ്യുതാഘാതം ഏറ്റ് രണ്ടു പേരുൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ മരിച്ചത്. ആയിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ …
Read More »കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണം ഇനി ക്രൈംബ്രാഞ്ചിന് .
ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ജില്ല ക്രൈംബ്രാഞ്ചിന് .വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഡോക്ടർ വന്ദനാ ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസും ഡിവൈഎസ്പി …
Read More »പുത്തൂർ ടൗണിൽ എത്തുന്നവർ ഇനി പട്ടിണി കിടക്കരുത്…
ഭക്ഷണം, ജലം, വസ്ത്രം, പാർപ്പിടം, എന്നിവ മനുഷ്യന് അത്യന്താപേക്ഷിതമായ ഘടകമാണ്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാൻ സാധിക്കും. എന്നാൽ പല കാരണങ്ങൾ കൊണ്ടും നല്ലൊരു ശതമാനം ആൾക്കാരും അഭിമാനമോർത്ത് പട്ടിണിയാണെങ്കിലും മറ്റുള്ളവരെ അറിയിക്കാതെ ജീവിതം നയിക്കുന്നവരാണ്. നമുക്ക് ചുറ്റും കാണുന്ന പട്ടിണി പാവങ്ങൾക്കു വേണ്ടി ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനു വേണ്ടി വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് പുത്തൂർ ടൗണിലെ വ്യാപാരിയായ വിനോദ് …
Read More »