തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞതായി പ്രിയങ്കയുടെ ചിത്രമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജം. പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇത് ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ അത്തരമൊരു …
Read More »മദ്യനയ അഴിമതിക്കേസ്; സിസോദിയ 7 ദിവസം ഇഡി കസ്റ്റഡിയിൽ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ പ്രത്യേക കോടതി. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ ജാമ്യാപേക്ഷ മാർച്ച് 21ന് പരിഗണിക്കും. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കാണുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകൻ …
Read More »ബ്രഹ്മപുരം വിഷപ്പുക ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത: ഐഎംഎ
കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. പക്ഷേ പുകയുടെ അളവും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യമേഖലയ്ക്ക് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ എസ് ശ്രീനിവാസ കമ്മത്തും സെക്രട്ടറി ഡോ ജോർജ് …
Read More »കേരളത്തിൽ എച്ച്3എൻ2 കേസുകൾ കുറവ്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ എച്ച് 3 എൻ 2 കേസുകൾ കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി വന്നാൽ സ്രവ പരിശോധന നടത്തണം. വയറിളക്കത്തിനുള്ള ചികിത്സ വൈകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.
Read More »യുഎഇയിൽ 2 മരുന്നുകൾക്ക് നിരോധനം; മുന്നറിയിപ്പ് നൽകി അബുദാബി ആരോഗ്യ വകുപ്പ്
അബുദാബി: യു.എ.ഇയിൽ രണ്ട് മരുന്നുകൾക്ക് നിരോധനം. അബുദാബി ആരോഗ്യ വകുപ്പ് രണ്ട് ഡയറ്ററി സപ്ലിമെന്‍റുകൾ നിരോധിക്കുകയും അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.’മോൺസ്റ്റർ റാബിറ്റ് ഹണി’,’കിംഗ് മൂഡ്’എന്നിവയാണ് നിരോധിച്ച മരുന്നുകൾ. സപ്ലിമെന്‍റ്കൾ കഴിക്കുകയും പാർശ്വഫലങ്ങൾ അനുഭവപ്പെടുകയും ചെയ്താൽ ഉടനടി വൈദ്യസഹായം തേടാൻ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിൽ പാക്കേജിംഗിൽ ഉൾപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നങ്ങൾ നിരോധിച്ചത്. ഈ ചേരുവകൾ …
Read More »സ്വപ്നയുടേത് കള്ളക്കഥ; ആരോപണം തള്ളി സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ഒത്തുതീർപ്പിനായി ബന്ധപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്നാണ് സി.പി.എം പ്രതികരിച്ചത്. സ്വർണക്കടത്ത് കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ കേസ് പിൻവലിക്കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തുവെന്ന് പറയുന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസുമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നാൽ സംസ്ഥാനത്തെ ഭരണകക്ഷിയെന്ന നിലയിൽ കേസ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയെന്നത് …
Read More »ഷാരൂഖ് ചിത്രം ജവാനിലെ ആക്ഷൻ രംഗം ചോര്‍ന്നു; അമ്പരന്ന് ആരാധകർ
മുംബൈ: പത്താന് ശേഷം ഷാരൂഖ് ഖാൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ചോർന്നിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള രംഗമാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. പകർപ്പവകാശ ലംഘനം ആരോപിച്ച് ജവാന്‍റെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയാണ്. ആക്ഷൻ ഹീറോയായെത്തുന്ന ഷാരൂഖ് വില്ലൻമാരെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. നീല പാന്‍റും നീല ഷർട്ടും ധരിച്ച് സിൽവർ …
Read More »ബ്രഹ്മപുരം വിഷപ്പുക; വീടുകൾ സന്ദർശിച്ച് സർവേ നടത്താൻ ആരോഗ്യവകുപ്പ്
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വീടുകൾ സന്ദർശിച്ച് സർവേ നടത്താൻ ആരോഗ്യവകുപ്പ്. ആരോഗ്യപ്രവർത്തകർ വീടുകൾ നേരിട്ട് സന്ദർശിച്ച് സർവേ നടത്തും. പുക ശ്വസിച്ചുണ്ടായ രോഗലക്ഷണങ്ങളുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ചികിത്സ തേടാനും നിർദ്ദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലേറെ നീണ്ടുനിന്ന വിഷപ്പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സർവേ …
Read More »പ്ലസ് വൺ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പ് നിറത്തിൽ. ചോദ്യപേപ്പറിൽ കറുപ്പിന് പകരം ചുവപ്പിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചുവപ്പ് നിറം ഒരു പ്രശ്നമല്ലെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം ചുവപ്പ് നിറത്തിന് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരേസമയം നടക്കുന്നതിനാൽ …
Read More »ബ്രഹ്മപുരം വിഷയം; നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൻ്റെ ഫലമായുണ്ടായ പുക എത്രകാലം സഹിക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സംഭവസ്ഥലത്ത് കോടതി ഒരു നിരീക്ഷണ സമിതിയെ നിയമിച്ചു. കളക്ടർ, ലീഗൽ സർവീസസ് അതോറിറ്റി അംഗങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി. ഖരമാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി നാളെ മുതൽ കൊച്ചിയിൽ മാലിന്യ …
Read More »