അബുദാബി: ചില അറബ് രാജ്യങ്ങളിൽ മാർച്ച് 23ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. റംസാനിലെ ചന്ദ്രക്കല 22, 23 തീയതികളിൽ ദൃശ്യമാകുമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ അസ്ട്രോണമി അറിയിച്ചു. റംസാൻ 23ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിനം ഏപ്രിൽ 21ന് ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ …
Read More »ബ്രഹ്മപുരം തീപിടിത്തം; സ്‌മോൾഡറിങ് ആണെന്ന കളക്ടറുടെ വാദം തള്ളി വിദഗ്ധർ
കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങനെ കണ്ടെത്തി എന്നതാണ് ചോദ്യം. ബ്രഹ്മപുരത്ത് സ്‌മോൾഡറിങ് സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസ വിഘടന പ്രക്രിയയിലൂടെ പുറപ്പെടുവിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് എന്ന പ്രതിഭാസമാണെന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധർ ഈ അവകാശവാദം …
Read More »ആലപ്പുഴ കള്ളനോട്ട് കേസ് പ്രതി ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസർ ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം കോടതി അംഗീകരിച്ചു. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴായിരുന്നു ജിഷയുടെ വാദം. മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ ജിഷയെ ഒരാഴ്ച പ്രത്യേക സെല്ലിൽ പാർപ്പിക്കും. കള്ളനോട്ടിൻ്റെ ഉറവിടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ജിഷ പോലീസിനോട് വെളിപ്പെടുത്തിയവർക്ക് …
Read More »അധികാരം ശക്തിപ്പെടുത്തി ഷി ജിൻപിംഗ്; മൂന്നാം തവണയും പ്രസിഡന്റ്
ബെയ്ജിങ്: ചൈനയുടെ ഏറ്റവും ശക്തനായ നേതാവായ ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡൻ്റായി അധികാരമേറ്റു. ചൈനയിലെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ (എൻപിസി) 3,000 ഓളം അംഗങ്ങൾ ഷി ജിൻപിംഗിനായി ഏകകണ്ഠമായി വോട്ട് ചെയ്തു. വോട്ടെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. 15 മിനിറ്റിനുള്ളിൽ ഇലക്ട്രോണിക് വോട്ടെണ്ണൽ പൂർത്തിയാക്കി. 2018-ൽ പ്രസിഡൻറ് കാലയളവ് പരിധി ഒഴിവാക്കിയതോടെയാണ് മറ്റൊരു ഷി ഭരണത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ …
Read More »സ്വപ്നയുടെ ആരോപണങ്ങൾ കള്ളം, ഗോവിന്ദനെ ടിവിയിൽ കണ്ടുള്ള പരിചയം മാത്രം: വിജേഷ് പിള്ള
കൊച്ചി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ കള്ളമെന്ന് കേസ് ഒത്തുതീർപ്പാക്കാൻ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ള. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുമായി രഹസ്യ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഹോട്ടലിൽ വച്ച് പരസ്യമായാണ് കണ്ടത്. എം വി ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമാണ് ഉള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങളിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്നും …
Read More »സദാചാര കൊലപാതകം; പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിൻ്റെ കുടുംബം
തൃശൂർ: തൃശൂരിൽ സദാചാര ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിന്‍റെ സഹോദരി ആരോപിച്ചു. സംഭവത്തിന് ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തങ്ങിയെന്നും സഹറിന്‍റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിച്ചു. ആൾക്കൂട്ട ആക്രമണത്തിന് ശേഷം പ്രതികൾ ഒരാഴ്ച നാട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതായി സംശയിക്കുന്നുവെന്നും സഹറിന്‍റെ സഹോദരി പറഞ്ഞു. കുറ്റം ചെയ്തവരെ നമ്മൾ തന്നെ പിടി …
Read More »ക്വീര്‍ വിഭാഗങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട
കംപാല: ക്വീർ വിഭാഗങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനൊരുങ്ങി ഉഗാണ്ട. ഗേ, ലെസ്ബിയൻ, ട്രാൻസ്ജെൻഡർ, ബൈസെക്ഷ്വൽ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് 10 വർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന നിയമം അവതരിപ്പിക്കാനാണ് ഉഗാണ്ട തയ്യാറാകുന്നത്. പ്രതിപക്ഷ നേതാവാണ് ബിൽ അവതരിപ്പിച്ചതെങ്കിലും ഭരണപക്ഷത്തെ വലിയൊരു ശതമാനത്തിന്‍റെ പിന്തുണയും ബില്ലിനുണ്ട്. സ്വവർഗരതി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പാർലമെന്‍റിലെ പുതിയ നീക്കം. പുരുഷനും സ്ത്രീയും …
Read More »125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനം അവതരിപ്പിച്ച് എയർടെൽ; 13 എണ്ണം കേരളത്തിൽ
ന്യൂഡല്‍ഹി: 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന രാജ്യത്തെ നഗരങ്ങളുടെ എണ്ണം 265 ആയി ഉയർന്നു. പ്രധാനമായും ഉപഭോക്താക്കൾക്കായി മൂന്ന് ആകർഷകമായ സവിശേഷതകളുമായാണ് എയർടെൽ 5 ജി പ്ലസ് വരുന്നത്. വികസിതമായ ആവാസവ്യവസ്ഥയിൽ ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സാങ്കേതിക വിദ്യകളിലൊന്നിലാണ് എയർടെൽ 5 …
Read More »ഇസ്രയേലിലെ ടെല്‍ അവീവില്‍ വെടിവെപ്പ്; 3 പേര്‍ക്ക് വെടിയേറ്റു
ടെല്‍ അവീവ്: വ്യാഴാഴ്ച രാത്രി ടെൽ അവീവിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് വെടിയേറ്റു. വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വെടിവെപ്പിനെ ‘ഭീകരാക്രമണം’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. പലസ്തീൻ പൗരനാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. 23കാരനാണ് വെടിയുതിർത്തത്. വെസ്റ്റ്ബാങ്കിൽ നിന്നാണ് ഇയാളെ ലഭിച്ചതെന്ന് ഹമാസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പോലീസ് ഇയാളെ വെടിവെച്ച് വീഴ്‌ത്തിയതിനാൽ വലിയ രീതിയിലുള്ള …
Read More »സ്വപ്നയെ നിയമപരമായി നേരിടാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സ്വപ്നയെ നിയമപരമായി നേരിടാൻ സി.പി.എമ്മിന് നട്ടെല്ലുണ്ടോയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ. പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ അവസ്ഥയിൽ ആണെന്നും സുധാകരൻ ആരോപിച്ചു. ഇനിയും പരിഹാസ്യനാകേണ്ടതുണ്ടോ? കൊന്ന് പാരമ്പര്യമുള്ളവർ ഭരിക്കുന്നതിനാലാണ് സ്വപ്നയെ ഇല്ലാതാക്കുമെന്ന ഭീഷണിയെന്നും, സി.പി.എം ഭരണത്തിന് കീഴിൽ കേരളം അധോലോകമായി മാറിയെന്നും സുധാകരൻ പറഞ്ഞു. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിക്കാൻ 10 കോടി നൽകാൻ തയ്യാറായെങ്കിൽ ഇന്ന് 30 കോടി …
Read More »