Breaking News

മറിഞ്ഞ ടാങ്കറില്‍നിന്ന്​ എണ്ണയൂറ്റുന്നതിനിടെ തീഗോളമായി; 13 പേര്‍ വെന്തുമരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത…

എണ്ണയുമായി പോയ ടാങ്കര്‍ മറിഞ്ഞ്​ തീപിടിച്ച്‌​ 13 പേര്‍ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു.

അതിനിടെ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്​നിഗോളമായി. ഇതിനിടയില്‍പെട്ടാണ്​ 13 പേര്‍ മരണത്തിന്​ കീഴടങ്ങിയത്​. 24 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലര്‍ക്കും പൊള്ളലേറ്റ പരിക്ക്​ സാരമുള്ളതാണ്​​.

കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന്​ പൊലീസ്​ അറിയിച്ചു. അഗ്​നിബാധ അണക്കാന്‍ രക്ഷാസേന മണിക്കൂറുകള്‍ കഴിഞ്ഞാണ്​ എത്തിയത്​. എണ്ണ ടാങ്കര്‍ മറിഞ്ഞ വിവരമറിഞ്ഞ്​

വന്‍ജനാവലിയാണ്​ പരിസരത്ത്​ തടിച്ചുകൂടിയത്​. ഇതിനിടെ നിരവധി പേര്‍ എണ്ണയൂറ്റാന്‍ തിരക്കുകൂട്ടി. അതിനിടെയായിരുന്നു പൊട്ടിത്തെറിയും അഗ്​നിബാധയും. പരിസരത്ത്​ നിരവധി മോ​ട്ടോര്‍ബൈക്കുകളും കത്തിയമര്‍ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …