Breaking News

രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,649 പേര്‍ക്ക്; തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ വ‌ര്‍ദ്ധിക്കുന്നു; ആകെ രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍ നിന്ന്…

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന കാണുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.

തമിഴ്‌നാട്ടില്‍ 100 കേസുകള്‍ വര്‍ദ്ധിച്ച്‌ 1859 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കണക്ക് അനുസരിച്ച്‌ 41,649 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

593 പേ‌ര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3.16 കോടിയായി. മരണമടഞ്ഞവരുടെ എണ്ണം 4,23,810 ആയി. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവര്‍ 37,291 ആണ്.

ആകെ രോഗമുക്തര്‍ 3.07 കോടിയാണ്. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. 22,064 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രണ്ടാമത് മഹാരാഷ്‌ട്രയാണ് 7242. എന്നാല്‍ കൊവിഡ് മരണനിരക്കില്‍ പ്രതിദിന കണക്കില്‍ മുന്നില്‍നില്‍ക്കുന്നത് മഹാരാഷ്‌ട്രയാണ്. 24 മണിക്കൂറിനിടെ 190 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കേരളത്തില്‍ 128ഉം.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്ബൂര്‍ണ ലോക്ഡൗണാണ്. കേന്ദ്ര സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സന്ദര്‍ശനം നടത്തുകയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51.83 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസ് എണ്ണം 46.15 കോടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …