Breaking News

സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം; സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വര്‍ണവില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വര്‍ധനവിന് ശേഷം സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില.

പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കപറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 36,000 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്.

തുടര്‍ച്ചയായി മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ചൊവ്വാഴ്ച കുറയുകയും പിന്നീടുള്ള ദിവസങ്ങളില്‍ കൂടുകയുമായിരുന്നു. 35,840 രൂപയായിരുന്നു ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

ജൂലൈ 20, 16 തീയതികളിലും സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണവില പവന് 36200 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഈ മാസം ഒന്നാം തീയതിയാണ് സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …