Breaking News

സ്ത്രീസുരക്ഷാ കേരളം: ഉപവാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസ സമരം പുരോഗമിക്കുന്നു .

സംസ്ഥാന സർക്കാരിൻ്റെ തലവനായ ഗവർണർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം.

ഗവർണർ രാജ്ഭവനിൽ രാവിലെ ആരംഭിച്ച ഉപവാസം പിന്നീട് 4.30 മുതൽ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർഥനാ യജ്ഞത്തിൽ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരണപ്പെട്ട വിസ്മയയുടെ വീട്ടിൽ ഗവർണർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.

സ്‌ത്രീധന പീഡനത്തിനെതിരെ ശക്തമായ നിലപാടുളളയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഗവർണറായി നമ്മുടെ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പും ഇതിനെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇത്രയധികം സാക്ഷരതയും അഭ്യസ്‌തവിദ്യരായ സ്‌ത്രീകളുമുളള കേരളത്തിൽ ഇപ്പോഴും സ്‌ത്രീധനം പോലുളള സാമൂഹ്യവിപത്തുണ്ടെന്നത് കേരളത്തിലെത്തിയ അദ്ദേഹത്തെ ഞെട്ടിപ്പിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …