Breaking News

ക്വീര്‍ വിഭാഗങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട

കംപാല: ക്വീർ വിഭാഗങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനൊരുങ്ങി ഉഗാണ്ട. ഗേ, ലെസ്ബിയൻ, ട്രാൻസ്ജെൻഡർ, ബൈസെക്ഷ്വൽ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് 10 വർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന നിയമം അവതരിപ്പിക്കാനാണ് ഉഗാണ്ട തയ്യാറാകുന്നത്. പ്രതിപക്ഷ നേതാവാണ് ബിൽ അവതരിപ്പിച്ചതെങ്കിലും ഭരണപക്ഷത്തെ വലിയൊരു ശതമാനത്തിന്‍റെ പിന്തുണയും ബില്ലിനുണ്ട്.

സ്വവർഗരതി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പാർലമെന്‍റിലെ പുതിയ നീക്കം. പുരുഷനും സ്ത്രീയും അല്ലാതെയുള്ള എല്ലാ ക്വീർ വ്യക്തിത്വങ്ങൾക്കും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് നിയമം. സ്വവർഗരതി താൽപ്പര്യത്തോടെ ഒരാളെ സ്പർശിക്കുന്നതും ശിക്ഷാർഹമാണ്.

എൽജിബിടിക്യു വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്നതും അവർക്ക് സാമ്പത്തിക സഹായത്തിനായി പ്രവർത്തിക്കുന്നതും ശിക്ഷാർഹമാണ്. എല്ലാവരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. നിങ്ങൾ സ്വവർഗാനുരാഗിയാണോ അല്ലയോ എന്ന് വ്യക്തമാക്കേണ്ട സമയമാണിതെന്നും സ്പീക്കർ പറഞ്ഞു. നേരത്തെ ക്വീർ വിഭാഗങ്ങൾക്കെതിരായ നിലപാടിനെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഉഗാണ്ടയ്ക്കുള്ള ധനസഹായം മരവിപ്പിച്ചിരുന്നു.  
 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …