Breaking News

News Desk

കെടാതെ ബ്രഹ്മപുരം; വിവിധ ഇടങ്ങളിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ നാളെയും മറ്റന്നാളും അവധി

കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) …

Read More »

വ്യാഴാഴ്ച മുതൽ 11 വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടായേക്കും

ജിദ്ദ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ 11 വരെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. ബുറൈദ, ഉനൈസ, അൽ റാസ്, അൽ ഖാസിം മേഖലകളിലെ മിക്ക ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹായിൽ, ബഖാ, അൽഗസല, അൽഷനൻ എന്നിവയും ഹായിൽ മേഖലയിലെ മിക്ക ഗവർണറേറ്റുകളും ഉൾപ്പെടെ കിഴക്കൻ …

Read More »

ഓസ്‍കര്‍ അവാര്‍ഡിന് വോട്ട് രേഖപ്പെടുത്തി; ആദ്യ തെന്നിന്ത്യൻ അഭിനേതാവായി സൂര്യ

തെന്നിന്ത്യൻ താരം സൂര്യ ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി. ഓസ്കറിൽ സൂര്യയുടെ ആദ്യ വോട്ടാണിത്. താൻ ഓസ്കറിൽ വോട്ട് ചെയ്തതായി സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിൽ അംഗമാകുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് സൂര്യ. ബോളിവുഡ് നടി കാജോളും സമിതിയിൽ അംഗമാണ്. സംവിധായിക റീമ കാഗ്തിയാണ് സമിതിയിലേക്ക് ക്ഷണിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരി. ഡോക്യുമെന്‍ററി സംവിധായകരായ സുസ്മിത് ഘോഷ്, റിന്‍റു തോമസ് എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ …

Read More »

കെപിസിസി യോഗത്തിൽ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും അറിയില്ലെന്നും 60 പേരെ കൂടി ഭാരവാഹി പട്ടികയിൽ ചേർത്തത് ആലോചിക്കാതെയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനമനുസരിച്ച് പട്ടിക നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും സംവരണം കർശനമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പുനഃസംഘടന അനിശ്ചിതമായി വൈകുന്നതിന് എല്ലാവരും …

Read More »

കണ്‍കറന്റ് ലിസ്റ്റ് നിയമ നിർമാണം; കേന്ദ്ര അനുമതി ഒഴിവാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമ്മാണത്തിന് അധികാരമുള്ള കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രത്തിന്‍റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസ്സിലെ റൂൾ 49 (2) ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നിയമം പാസാക്കാം. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്‍റെ അനുമതി …

Read More »

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു

തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നൂറുകണക്കിന് പേജുള്ള റിപ്പോർട്ടുകളല്ല, യുദ്ധകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രക്രിയയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. കൊച്ചിയിലടക്കം സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ …

Read More »

തിരുവനന്തപുരത്ത് പാഞ്ഞെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു; 10 പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാഞ്ഞുകയറിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

ഒരുമിച്ച് ഓജോബോർഡ് കളിച്ചു; തളർന്നുവീണ 28 പെൺകുട്ടികൾ ആശുപത്രിയിൽ

കൊളംബിയ: സ്കൂളിൽ ഓജോബോർഡ് കളിച്ച് തളർന്ന് വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേറാസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമിച്ചിരുന്ന് ഓജോബോർഡ് കളിച്ചപ്പോൾ ഉത്കണ്ഠയും പരിഭ്രാന്തിയും വർദ്ധിക്കുകയും കുട്ടികൾ ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തിഗത വിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ …

Read More »

ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി ഹാജരായ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് ഈ മാസം 15ന് വാദം കേൾക്കാനായി മാറ്റി. പൊലീസാണ് ആകാശിന്‍റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് …

Read More »

പശ്ചിമ ബംഗാളിൽ പൊള്ളുന്ന ചൂടിനിടെ മഞ്ഞ് വീഴ്ച; വീണത് 10 കിലോയുടെ ഭീമൻ മഞ്ഞ് കട്ട

ബംഗാൾ: കടുത്ത ചൂടിനിടയിൽ പശ്ചിമ ബംഗാളിൽ മഞ്ഞുവീഴ്ച. ചെറിയ അളവിലുള്ള മഞ്ഞുവീഴ്ചയല്ല, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് വീണത്. 10 കിലോയോളം ഭാരമുള്ള ഭീമൻ മഞ്ഞ് കട്ട ആകാശത്ത് നിന്ന് വീണതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് നാട്ടുകാർ ഭയന്നു.  ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പശ്ചിമ മേദിനിപൂർ ജില്ലയിലെ ഡെബ്ര ബ്ലോക്കിലെ മൊളിഹാട്ടി ഏരിയ നമ്പർ 7 …

Read More »