Breaking News

News Desk

പാരാഗ്ലൈഡിംഗ് അപകടം; പരിശീലകൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ, തുടർ അന്വേഷണത്തിനൊരുങ്ങി പോലീസ്

വർക്കല : വർക്കല പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാപനാശത്തിൽ പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലെന്ന് പോലീസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശി പവിത്രയിൽ നിന്ന് …

Read More »

കൂട് നിർമ്മാണം നാളെ തുടങ്ങും; അരിക്കൊമ്പനെ തളക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി തളക്കാനുള്ള കൂടിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും. കൂട് നിർമ്മാണത്തിനായി ദേവികുളത്ത് നിന്ന് മുറിച്ച തടികൾ കോടനാടിലേക്ക് കൊണ്ടുപോയി തുടങ്ങി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞയാഴ്ച മൂന്നാറിലെത്തിയിരുന്നു. കൂട് നിർമ്മിക്കാൻ ആവശ്യമായ തടി അടയാളപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ആദ്യ ലോഡ് കോടനാട് എത്തിച്ചത്. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് നിർമ്മിക്കാൻ …

Read More »

ബ്രഹ്മപുരം തീപിടുത്തം; തീയണയ്ക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു

കൊച്ചി: കൊച്ചി ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസത്തിനുള്ളിൽ പുക പൂർണമായും അണയ്ക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് പ്രക്രിയ വേഗത്തിലാക്കുകയാണ് ലക്ഷ്യം.

Read More »

ഉത്തരങ്ങളിൽ വ്യക്തതയില്ല; സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രനെ ഇന്നലെ 10.5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്‍റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി …

Read More »

കരൾ ജീന നൽകി! ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഭാര്യ

തൊടുപുഴ : കരൾ രോഗിയായ ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കരൾ പങ്കുവെച്ച് പഞ്ചായത്ത്‌ അംഗമായ ഭാര്യ. മണക്കാട് പഞ്ചായത്ത്‌ സ്ഥിരസമിതി അധ്യക്ഷയായ ജീന അനിൽ ആണ് ചികിത്സയിൽ കഴിയുന്ന മണക്കാട് ആനിക്കാട് വീട്ടിൽ അനിലിന് കരൾ പങ്കുവെച്ച് നൽകിയത്. കരൾ മാറ്റിവെക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന്, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടിയ അനിലിനോട് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് കരൾ നൽകാൻ ജീന തയ്യാറായത്. ഒരു മാസം മുൻപ് നടന്ന …

Read More »

കൊല്ലത്ത് പോക്സോ കേസ് അതിജീവിത തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് പോക്സോ കേസ് അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More »

ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു: വി.ഡി. സതീശൻ

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെപ്പോലെ പോലീസിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഒളിച്ചോടില്ല. ഒരു പോലീസുകാരന്‍റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യും. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വേദിയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഏഷ്യാനെറ്റ് റിപ്പോർട്ടറെക്കുറിച്ച് ആരും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത്. മാധ്യമപ്രവർത്തകന്‍റെ …

Read More »

വയനാട്ടിലെ ആദ്യ ചകിരിനാര് നിർമാണ യുണിറ്റ്; വിജയം കൊയ്ത് അമ്പിളിയുടെ ദി ഫൈബർ ഹൗസ്

കല്പറ്റ : സംരംഭത്തിലെ സവിശേഷതയാണ് വയനാട് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂർ കവളക്കാട് സ്വദേശിനിയായ അമ്പിളി ജോസിന്റെ വിജയത്തിന് കാരണം. വയനാട് ജില്ലയിലെ ആദ്യത്തെ ചകിരിനാര് യൂണിറ്റ് ആരംഭിച്ചുകൊണ്ടാണ് അമ്പിളി ശ്രദ്ധിക്കപ്പെട്ടത്. ബി.എ ബിരുദധാരിയായ അവർക്ക്‌ വീട്ടമ്മയായി മാത്രം ഒതുങ്ങുന്നതിൽ താല്പര്യമുണ്ടായിരുന്നില്ല. ഒരു സംരംഭം ആരംഭിക്കണമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ജോസ്കുട്ടി പൂർണ്ണ പിന്തുണയും, പ്രചോദനവും നൽകി. പാഴായി പോകുന്ന തേങ്ങയുടെ തൊണ്ട് എങ്ങനെ ഉപയോഗ പ്രദമാക്കി മാറ്റാമെന്ന ചിന്തയിൽ നിന്നും ദി …

Read More »

ഐഎസ്ആർഒയ്ക്ക് പുതിയ നേട്ടം; കാലഹരണപ്പെട്ട ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി

ബെംഗളൂരു: 2011 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണ വിധേയമായി തിരിച്ചിറക്കി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ് -1 എന്ന കാലാവസ്ഥാ പഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരം പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്ത് പതിച്ചത്. തെക്കേ അമേരിക്കയിൽ പെറുവിന്‍റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ …

Read More »

ബഹിരാകാശത്ത് നിന്ന് കുട്ടികളുമായി തത്സമയം സംവദിച്ച് സുൽത്താൻ അൽ നെയാദി

അബുദാബി: ബഹിരാകാശത്ത് നിന്ന് ദുബായ് സ്കൂളിലെ കുട്ടികളുമായി തത്സമയം സംവദിച്ച് എമിറേറ്റ്സ് ബഹിരാകാശ യാത്രികൻ ഡോ.സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ചുമതലകളിൽ നിന്ന് ഇടവേളയെടുത്ത് ഡോ.സുൽത്താൻ ഇന്ന് (ചൊവ്വാഴ്ച) ജുമൈറ കോളേജിലെ വിദ്യാർത്ഥികളുമായി ഒരു പ്രത്യേക ദീർഘദൂര കോളിൽ തന്‍റെ അനുഭവങ്ങൾ പങ്കിട്ടു. യുഎഇയുടെ ഏറ്റവും പുതിയ ബഹിരാകാശ യാത്രികനായ സുൽത്താൻ 6 മാസത്തെ ഉദ്യമത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ചയാണ് ഭ്രമണപഥത്തിലെ സയൻസ് ലബോറട്ടറിയിലെത്തിയത്. 2019 …

Read More »