Breaking News

കരൾ ജീന നൽകി! ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഭാര്യ

തൊടുപുഴ : കരൾ രോഗിയായ ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കരൾ പങ്കുവെച്ച് പഞ്ചായത്ത്‌ അംഗമായ ഭാര്യ.

മണക്കാട് പഞ്ചായത്ത്‌ സ്ഥിരസമിതി അധ്യക്ഷയായ ജീന അനിൽ ആണ് ചികിത്സയിൽ കഴിയുന്ന മണക്കാട് ആനിക്കാട് വീട്ടിൽ അനിലിന് കരൾ പങ്കുവെച്ച് നൽകിയത്. കരൾ മാറ്റിവെക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന്, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടിയ അനിലിനോട് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് കരൾ നൽകാൻ ജീന തയ്യാറായത്.

ഒരു മാസം മുൻപ് നടന്ന ശസ്ത്രക്രിയ വിജയമായി. ഇരുവരെയും ഡോക്ടർമാർ നിരീക്ഷിച്ചു വരുന്നു. ജീന ആശുപത്രിയോട് ചേർന്ന് താമസിച്ചാണ് തുടർചികിത്സ ചെയ്യുന്നത്. അനിൽ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും, ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടർമാർ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …