Breaking News

ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു: വി.ഡി. സതീശൻ

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെപ്പോലെ പോലീസിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഒളിച്ചോടില്ല. ഒരു പോലീസുകാരന്‍റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യും.

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വേദിയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഏഷ്യാനെറ്റ് റിപ്പോർട്ടറെക്കുറിച്ച് ആരും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത്. മാധ്യമപ്രവർത്തകന്‍റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ജയരാജന്‍റെ രണ്ടാമത്തെ വാചകം. നിയമസഭയിൽ പോലും പറയാൻ കഴിയാത്ത അധിക്ഷേപമാണത്.

ജനകീയ പ്രതിരോധ ജാഥയ്ക്കായി പാലാ ബസ് സ്റ്റാൻഡ് അടച്ചുകൊണ്ടാണ് അരങ്ങൊരുക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന അവസ്ഥയാണ്. അധികാര ദുർവിനിയോഗം എല്ലായിടത്തും നടക്കുന്നു. പാർട്ടിയുടെ എല്ലാ പോഷക സംഘടനകൾക്കും ഏത് തരത്തിലുള്ള തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …