ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാടെത്തിക്കാനാണ് നീക്കം. മാർച്ച് 15ന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. കോടനാട് നിലവിൽ കൂടുണ്ടെങ്കിലും ദുർബലമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇക്കാരണത്താലാണ് ആനയെ പിടികൂടാനുള്ള ദൗത്യം അൽപം വൈകുന്നത്. വയനാട്ടിൽ നിന്നുള്ള സംഘമാണ് കൂടുണ്ടാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ നിർദേശം നൽകിയത്. മുറിച്ച …
Read More »വീട് വിട്ടിറങ്ങിയ മകളെ തിരിച്ചു കിട്ടി; അധ്യാപികക്കും, പൊലീസിനും നിറഞ്ഞ കയ്യടി
മഞ്ചേരി : അധ്യാപികമാരുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിലൂടെ വീട് വിട്ടിറങ്ങിയ മകളെ രക്ഷിതാക്കൾക്ക് തിരിച്ചു കിട്ടി. അധ്യാപികയായ രജനിയെ തേടിയെത്തിയ സഹപ്രവർത്തക പ്രീതിയുടെ ഫോൺ കോൾ അവരുടെ ഉള്ളു തകർക്കുന്നതായിരുന്നു. ഒരു പെൺകുട്ടി, മഞ്ചേരിയിൽ നിന്നും തനിച്ച് യാത്ര ചെയ്യുകയാണ്. മരിക്കാൻ പോകുന്നു എന്ന് ആരോടോ വിളിച്ചു പറയുന്നത് കേട്ടു. ഞാൻ രാമനാട്ടുകര ഇറങ്ങും. ടീച്ചർക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് കേട്ടതും തൃപ്പനച്ചി സ്വദേശിനിയും കൊണ്ടോടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയുമായ …
Read More »ഷൂട്ടിങ്ങിനിടെ അപകടം; അമിതാഭ് ബച്ചന് പരിക്ക്
ഹൈദരാബാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്. ഹൈദരാബാദിൽ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രഭാസ്, ദിഷ പട്ടാനി, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രോജക്ട് കെ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അമിതാഭ് ബച്ചനെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതിനാൽ കുറച്ച് ആഴ്ചകൾ വിശ്രമിക്കാൻ ഡോക്ടർമാർ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ കുറിച്ചു. …
Read More »റോഡിൽ പരന്ന പാറപ്പൊടിയിൽ തെന്നി അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡിൽ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി വീണ ബൈക്ക് യാത്രികൻ പിന്നാലെ എത്തിയ കാറിനടിയിൽപെട്ട് മരിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിയൻ പ്രസിഡന്‍റും എൻ.എസ്.എസ് കുന്നത്തൂർമേട് കരയോഗം സെക്രട്ടറിയുമായ ശ്രീഗിരിയിൽ ശങ്കരൻ നായർ (84) ആണ് മരിച്ചത്. ജില്ലാ സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്‍റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ് സി.വി.ചന്ദ്രശേഖരന് (62) പരിക്കേറ്റു. …
Read More »മാത്യു-മാളവിക ചിത്രം ‘ക്രിസ്റ്റി’ ഒടിടിയില്‍; സ്‍ട്രീമിംഗ് അവകാശം സ്വന്തമാക്കി സോണി ലിവ്
നവാഗതനായ ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രം ഒടിടി സ്ട്രീമിംഗിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കി. ചിത്രത്തിന്‍റെ സ്ട്രീമിംഗ് മാർച്ച് 10ന് ആരംഭിക്കും. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അക്ഷര ലോകത്തെ പ്രതിഭകളായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ …
Read More »613 മത്സരങ്ങൾ; പുതു ചരിത്രം രചിച്ച് അത്ലറ്റിക്കോ പരിശീലകൻ ഡീഗോ സിമിയോണി
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡിന്‍റെ പരിശീലകനെന്ന നിലയിൽ പുതു ചരിത്രം രചിച്ച് ഡീഗോ സിമിയോണി. കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരായ ലാ ലിഗ മത്സരത്തിലൂടെ ക്ലബ്ബിന്‍റെ ഏറ്റവും കൂടുതൽ മത്സരത്തിൻ്റെ പരിശീലകനെന്ന റെക്കോർഡാണ് സിമിയോണി നേടിയെടുത്തത്. മെട്രോപോളിറ്റാനയിൽ നടന്ന മത്സരത്തിൽ 6-1 എന്ന സ്കോറിനാണ് അത്ലറ്റികോ ജയിച്ചത്. അത്ലറ്റിക്കോ പരിശീലകനെന്ന നിലയിൽ സിമിയോണിയുടെ 613-ാം മത്സരമായിരുന്നു ഇത്. 612 മത്സരങ്ങളിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച ലൂയിസ് അരഗോനാസിന്‍റെ റെക്കോർഡാണ് അർജന്‍റീന പരിശീലകൻ സിമിയോണി …
Read More »ഉമേഷ്പാൽ കൊലക്കേസ്; പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനെ യുപി പൊലീസ് വെടിവെച്ച് കൊന്നു
ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിനടുത്തുള്ള കൗധിയാര പ്രദേശത്ത് കൊലക്കേസ് പ്രതിയെ യു പി പൊലീസ് വെടിവച്ച് കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഉമേഷ്പാൽ വധക്കേസിലെ പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബി.എസ്.പി എം.എൽ.എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്പാൽ. ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയാണ് ഉസ്മാൻ. പ്രയാഗ്‌രാജ് പൊലീസ് കമ്മീഷണർ രമിത് ശർമ്മ ഉസ്മാന്‍റെ മരണം …
Read More »ആറ്റുകാൽ പൊങ്കാല; ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ആളുകളുമായെത്തുന്ന വാഹനങ്ങൾ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പോലീസ് ക്രമീകരിക്കുന്ന വിവിധ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പ് കൗട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
Read More »ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി; നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധന, കൊച്ചി ഓഫീസിലെ എസ്എഫ്ഐയുടെ അതിക്രമം എന്നിവ പ്രതിപക്ഷം ഉന്നയിക്കും. പി വി അൻവറിന്‍റെ പരാതിയിൽ നടന്ന അസാധാരണ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ആകാംഷ. പരാതി ലഭിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അക്രമവും കേസും പരിശോധനയും നടന്നത്. ഏഷ്യാനെറ്റ് …
Read More »ബ്രഹ്മപുരം തീപിടിത്തം; ജില്ല കടന്നും പുക, അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക്
കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഉയരുകയാണ്. പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടർന്നു. കനത്ത പുകയെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലെയും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് …
Read More »