മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും നേര്‍ക്കുനേര്‍വരും. വനിതാ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്. ആകെ 23 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈയെ നയിക്കുക. ഓൾറൗണ്ടർമാരായ നടാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, പൂജ വസ്ത്രാകർ എന്നിവരും ടീമിലുണ്ട്. ബെത്ത് മൂണി …
Read More »വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മോദി നേരിട്ടെത്തും
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സർക്കാർ രൂപീകരണം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7 നും ത്രിപുരയിൽ മാർച്ച് 8 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ …
Read More »ആരോഗ്യ രംഗത്ത് കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല: മുഖ്യമന്ത്രി
കോഴിക്കോട്: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്‍റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രം പുനഃപരിശോധിക്കണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. മുണ്ടിക്കൽ താഴം ജംഗ്ഷനിലും മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് സമീപവുമാണ് …
Read More »സലിം കുമാറും ജോണി ആന്‍റണിയും ഒന്നിക്കുന്ന ‘കിർക്കൻ’; ടീസർ പുറത്ത്
സലിം കുമാറും ജോണി ആന്‍റണിയും ഒന്നിക്കുന്ന ‘കിർക്കൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കനി കുസൃതി, വിജയരാഘവൻ, അനാർക്കലി മരക്കാർ, മീര വാസുദേവ്, മഖ്ബൂൽ സൽമാൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ഓൾ മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അജിത് നായർ , ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഒരു മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ …
Read More »വിദ്യാർഥികൾക്ക് 130 കോടി രൂപയുടെ സൗജന്യ കൈത്തറി യൂണിഫോം: മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൈത്തറി യൂണിഫോം വിതരണത്തിനായി 130 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ തുണി വേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തേക്കുള്ള 2 കോടി 81 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണെന്നും …
Read More »ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കും, ഭയപ്പെടേണ്ടതില്ല: എം കെ സ്റ്റാലിൻ
ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥർ ആക്രമിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ, ഹെൽപ്പ് ലൈനിൽ വിളിക്കുക. തമിഴ്നാട് സർക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളെപ്പോലെ പരിഗണിച്ച് സഹായിക്കും, സ്റ്റാലിൻ പറഞ്ഞു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണമുണ്ടായെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബിഹാർ …
Read More »നിലവിൽ അനുഭവപ്പെടുന്ന പനിയ്ക്കും ചുമയ്ക്കും കാരണം എച്ച്3എൻ2 വൈറസെന്ന് ഐസിഎംആർ
ന്യൂഡൽഹി: ഇൻഫ്ലുവൻസ വൈറസിന്‍റെ ഉപവിഭാഗമായ എച്ച്3എൻ2 വൈറസാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പനി, ചുമ എന്നിവയ്ക്ക് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇൻഫ്ലുവൻസ വൈറസിന്‍റെ മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എൻ2 വൈറസ് മൂലം കൂടുതൽ ആശുപത്രിവാസം ഉണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ (വിആർഡിഎൽഎസ്) ശൃംഖലയിലൂടെയാണ് ഐസിഎംആർ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഡിസംബർ …
Read More »യുപിഎസ്ഇ കടമ്പ കടന്നില്ല; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട് ചാറ്റ് ജിപിടി
എഐ ചാറ്റ്ബോട്ടായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി നിരവധി വലിയ പരീക്ഷകളിൽ വിജയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിലൊന്ന് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ എംബിഎ വിദ്യാർത്ഥികൾക്കുള്ള അവസാന പരീക്ഷ പാസായതായിരുന്നു. പിന്നീട് നിയമ പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചാറ്റ് ജിപിടി യുപിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് (എഐഎം) ഈ പരീക്ഷണം നടത്തിയത്. 2022 ലെ യുപിഎസ്ഇ പ്രിലിമിനറി …
Read More »വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിന സമരം പിൻവലിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ സമരം ചെയ്ത ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷിനയ്ക്ക് ഉറപ്പ് നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലായിരുന്നു ചർച്ച. മന്ത്രി വീണാ ജോർജ് സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ട് ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം …
Read More »എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ, തീയതി പിന്നീട് അറിയിക്കും: വി ശിവൻ കുട്ടി
തിരുവനന്തപുരം: എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി 31 കോടി രൂപയാണ് നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷയുടെ തീയതിയും ടൈംടേബിളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സ്കോളർഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിലെ നാല്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് …
Read More »