Breaking News

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിന സമരം പിൻവലിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ സമരം ചെയ്ത ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷിനയ്ക്ക് ഉറപ്പ് നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലായിരുന്നു ചർച്ച. മന്ത്രി വീണാ ജോർജ് സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ട് ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എത്തിയത്.

ഹർഷീനയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടേതല്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതായി ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആറ് ഇഞ്ച് നീളമുള്ള കത്രിക എങ്ങനെയാണ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളും ആരോഗ്യവകുപ്പിൽ നിന്ന് നീതി ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഹർഷിന സമരം ആരംഭിച്ചത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …