Breaking News

ബെവ് കോ ഔട്ട് ലെറ്റിന് മുമ്ബില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം -ഹൈകോടതി…

ബെവ് കോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈകോടതി. ബെവ് കോയിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് മറ്റേ കാലില്‍ വെച്ചതു പോലെ ആകരുതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ബെവ് കോ ഔട്ട് ലെറ്റുകള്‍ക്ക് മുമ്ബിലെ ക്യൂ സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ബെവ് കോ ഔട്ട് ലെറ്റുകള്‍ വീടുകള്‍ക്ക് മുമ്ബില്‍ സ്ഥാപിക്കുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. അതുകൊണ്ട് നയപരമായ തീരുമാനം എടുത്ത് വേണം ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കേണ്ടത്. ബെവ് കോ ഔട്ട് ലെറ്റിന് മുമ്ബില്‍ ആളുകള്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം.

മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം വേണം. ഈ വിഷയത്തില്‍ നവംബര്‍ ഒമ്ബതിന് മുമ്ബ് നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചു. അതേസമയം, മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …