Breaking News

ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു….

ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു. തക്കാളി, സവാള, ബീന്‍സ് തുടങ്ങിയവയുടെ വില 100 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധിച്ചു. 20 രൂപയായിരുന്ന തക്കാളിയുടെ ചില്ലറ വില 50 മുതല്‍ 60 രൂപ വരെയാണ്. വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ ഫ്രൈഡേ ബസാര്‍ പുനരംഭിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു.

20 രൂപയുണ്ടായിരുന്ന സവാള 50- 55 രൂപയാണ് ഇപ്പോള്‍. 45-50 രൂപ വിലയുണ്ടായിരുന്ന ബീന്‍സിന് 70 രൂപയായി. ചെറിയുള്ളിവിലയും കിലോഗ്രാമിന് 10-15 രൂപവരെ ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ കാപ്‌സിക്കത്തിന് 90 രൂപ എത്തി. ഒരു കിലോഗ്രാമിന് 35 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില 65 ആയി ഉയര്‍ന്നു.

60 രൂപയായിരുന്ന കാരറ്റിന് 80 രൂപയായി. 25 രൂപയുണ്ടായിരുന്ന മുരിങ്ങാക്കോല്‍ 80 രൂപയായി. കഴിഞ്ഞ മാസം 16 ന് വിറ്റിരുന്ന വഴുതനങ്ങ ഇപ്പോള്‍ വാങ്ങാന്‍ 70 കൊടുക്കണം. പച്ചക്കറി വില വര്‍ധന പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ ഹോര്‍ടികോര്‍പ്പ് തുടങ്ങി. പൊതുവിപണിയില്‍ വില വര്‍ധിച്ച തക്കാളിയ്ക്ക് 38 ഉം.

സവാള 43, ക്യാരറ്റ് 56 പച്ചമുളക് 32 എന്നിങ്ങനെയാണ് കോഴിക്കോട്ടെ ഹോ ര്‍ ടി കോപ്പ് കേന്ദ്രങ്ങളിലെ വില. മാര്‍ജിന്‍ കുറച്ച്‌ വില ഇനിയും കുറയ്ക്കാനാണ് തീരുമാനം. ഫ്രൈഡേ ബസാര്‍ പുനരാരംഭിക്കുന്നതടക്കുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കുമെന്ന് ഹോര്‍ടി കോപ്പ് റീജിയണല്‍ മാനേജര്‍ ഷാജി ടി ആര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …