മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഇരുവരും ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയത്. യുവാക്കൾ മന്നത്തിന് സമീപം കറങ്ങി നടക്കുന്നത് കണ്ട ഷാരൂഖിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച മന്നത്തിന്‍റെ ഹൗസ് മാനേജർ ഇരുവരെയും ബാന്ദ്ര പൊലീസിന് കൈമാറി. അറസ്റ്റിലായ യുവാക്കൾ ഷാരൂഖ് ഖാന്‍റെ ആരാധകരാണ്. യുവാക്കൾ മന്നത്തിന്‍റെ കോമ്പൗണ്ട് മതിലിൽ പ്രവേശിച്ചപ്പോൾ ഷാരൂഖ് വീട്ടിൽ …
Read More »സ്വകാര്യ ബസ് വ്യവസായം നിലനിൽക്കാൻ വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രിക്കണം: ജസ്റ്റിസ് രാമചന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ. യാത്രാ നിരക്കിലെ ഇളവ് എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗികമല്ല. സ്ഥാനമൊഴിയുന്നതിന് മുമ്പ് ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവുകൾ പരിമിതപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും യാത്രാ ഇളവുകൾ ഉടൻ നഷ്ടപ്പെടുമെന്ന സൂചനകൾക്കിടെയാണ് ജസ്റ്റിസ് എം രാമചന്ദ്രന്‍റെ പരാമർശം. സ്വകാര്യ ബസ് ഉടമകൾ മാത്രം എന്തിന് വിദ്യാർത്ഥികളെ …
Read More »സിപിഎം കോട്ട പിടിച്ചെടുത്ത പ്രതിമാ ഭൗമിക് ത്രിപുര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. സി.പി.എം ശക്തികേന്ദ്രമായ ധൻപൂരിൽ നിന്ന് വൻ വിജയം നേടിയ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. ത്രിപുരയുടെ നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും പ്രതിമയ്ക്ക് ലഭിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പാക്കാന്‍ …
Read More »കോപ്പ ഡെല്‍ റേ സെമി; റയലിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സയ്ക്ക് ജയം
മാഡ്രിഡ്: കോപ്പ ഡെൽ റേ ആദ്യ പാദ സെമി ഫൈനലിൽ ബാഴ്സയ്ക്ക് വിജയം. റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ എൽ ക്ലാസിക്കോയിൽ വിജയിച്ചത്. ആദ്യപകുതിയിൽ നേടിയ സെൽഫ് ഗോളാണ് മത്സരത്തിന്‍റെ ഫലം നിർണ്ണയിച്ചത്. സാന്തിയാഗോ ബെർണബ്യൂവിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ റയലിന്റെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് ജയിച്ചുകയറിയത്. 26-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിർണ്ണയിച്ച ഗോൾ. ഫെറാൻ ടോറസിന്‍റെ പാസിൽ നിന്ന് ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളിലേക്ക് …
Read More »തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത; വിശാല പ്രതിപക്ഷ ആശയത്തിന് തിരിച്ചടി
കൊൽക്കത്ത: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനില്ലെന്ന മമതയുടെ നിലപാട് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ജനങ്ങളുമായാണ് സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. “ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടി.എം.സിക്ക് വോട്ട് ചെയ്യും. കോൺഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുന്നവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ബിജെപിയും കോൺഗ്രസും സിപിഎമ്മും …
Read More »വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാൻ കൂടുതല്‍ വിജിലന്‍സ് കോടതികള്‍
തിരുവനന്തപുരം: വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കാൻ നടപടി സ്വീകരിക്കും. വിജിലൻസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിജിലൻസ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിന്‍റെ ഹെഡ് ഓഫീസിലും സോണൽ ഓഫീസുകളിലും ലഭ്യമായ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെന്‍റ് ഡിവിഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ …
Read More »സംസ്ഥാനത്ത് താപനില ഉയരുന്നു, ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: താപനില ഉയരുന്നത് മൂലം സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും ഭൂഗർഭജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രി താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനയുണ്ടായി. കൊച്ചി, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. …
Read More »ബ്രഹ്മപുരം തീപിടുത്തം; അണയ്ക്കാക്കാനുള്ള ശ്രമം തുടരുന്നു, പ്രദേശത്ത് കനത്ത പുക
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരത്തും കനത്ത പുക. വാഹനഗതാഗതം പോലും ദുഷ്കരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയിൽ കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമുള്ള കൂമ്പാരത്തിനാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റിൽ തീ കൂടുതൽ മാലിന്യങ്ങളിലേക്ക് പടർന്നത് വെല്ലുവിളിയായിരുന്നു. പ്ലാൻ്റിലെ അഗ്നിശമന സംവിധാനങ്ങൾ …
Read More »വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരയുടെ ആരോപണം. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു. രേഖകൾ നാളെ ഉച്ചയോടെ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയ്ക്ക് 12ന് തൃശൂർ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ …
Read More »യുദ്ധം അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് അമേരിക്ക തയ്യാർ: ആൻ്റണി ബ്ലിങ്കൻ
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് സമാധാനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചർച്ച നടന്നത്. ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിക്കുന്നതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. റഷ്യക്ക് വേണമെങ്കിൽ …
Read More »