Breaking News

ബ്രഹ്മപുരം തീപിടുത്തം; അണയ്ക്കാക്കാനുള്ള ശ്രമം തുടരുന്നു, പ്രദേശത്ത് കനത്ത പുക

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരത്തും കനത്ത പുക. വാഹനഗതാഗതം പോലും ദുഷ്കരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയിൽ കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമുള്ള കൂമ്പാരത്തിനാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റിൽ തീ കൂടുതൽ മാലിന്യങ്ങളിലേക്ക് പടർന്നത് വെല്ലുവിളിയായിരുന്നു. പ്ലാൻ്റിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിക്കാത്തതും ദുരിതം ഇരട്ടിയാകുന്നതിന് കാരണമായി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …