Breaking News

ചിലപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും; ആശങ്കയറിയിച്ച് മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് ആശങ്കയറിയിച്ച് മെറ്റ. വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വരുത്തുന്ന മാറ്റത്തിലാണ് മെറ്റ കുടുങ്ങിയിരിക്കുന്നത്. പുതിയ ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാല്‍ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം. സംഭവത്തില്‍ നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റ.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാര്‍ഷിക ഫലം കമ്പനിക്കേല്‍പ്പിച്ച തിരിച്ചടി വലുതായിരുന്നു. കഴിഞ്ഞ ആഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നതിനെ തുടര്‍ന്ന് മാര്‍ക് സക്കര്‍ബര്‍ഗ് ആസ്തി വലിപ്പത്തില്‍ ഇന്ത്യന്‍ അതിസമ്പന്നരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …