Breaking News

ഭാര്യയെ പീഡിപ്പിച്ചയാളു​ടെ മകള്‍ക്കും ഗര്‍ഭിണിയായ മരുമകള്‍ക്കും നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവും മകനും അറസ്റ്റില്‍

ഗുജറാത്തിലെ അംറേലിയില്‍ ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ പിതാവും മകനും അറസ്റ്റിലായി. ഞായറാഴ്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി സവര്‍കുണ്ട് ലയില്‍ വെച്ചായിരുന്നു ആക്രമണം. പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സവര്‍കുണ്ട് ലയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സം​ഗ കേസിലെ പ്രതിയുടെ മകള്‍ക്കും മരുമകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.

ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവും മകനുമാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐ.പി.സി 328 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി അംറേലി പൊലീസ് എസ്.ഐ നില്‍പ്രിത് റായ് പറഞ്ഞു. ഇരുവര്‍ക്കും 30ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …