Breaking News

താലിബാൻ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം; പ്രതികരണവുമായി വെങ്കടേഷ് പ്രസാദ്

മുംബൈ: പാക്കിസ്ഥാനിലെ കറാച്ചിയിൽ താലിബാൻ ഭീകരർ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. ആക്രമണത്തിൽ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും അതിൽ ദുഃഖിതനാണെന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. “നിങ്ങൾ തീവ്രവാദികളെ പരിപോഷിപ്പിക്കുമ്പോൾ, ഇതാണ് നിങ്ങൾക്ക് തിരികെ ലഭിക്കുക. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് സങ്കടമുണ്ട്”. വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

തീവ്രവാദികൾക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും വെങ്കടേഷ് പ്രസാദ് വിമർശിച്ചു. ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് താലിബാൻ ഭീകരർ കറാച്ചിയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. 25 ഗ്രനേഡുകളാണ് ഭീകരർ പൊലീസ് സ്റ്റേഷനു നേരെ എറിഞ്ഞത്.

സംഭവത്തിൽ ഏഴ് പേർ മരിക്കുകയും. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂൺ 18ന് കറാച്ചിയിൽ നടക്കാനിരുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിന് മുന്നോടിയായാണ് ആക്രമണം നടന്നത്. മത്സരം മാറ്റിവച്ചിട്ടില്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …