Breaking News

‘കെ.റെയിൽ കടലാസിൽ ഒതുങ്ങില്ല’; ’പിന്നോട്ടില്ല.. നടപ്പിലാക്കും’ : പിണറായി വിജയൻ

സിൽവർ ലൈൻ പദ്ധതിയിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും പിന്നിലോട്ട് ഇല്ലെന്നും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ല.

എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കും. കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത് ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കെ റെയിൽ പ്രതിഷേധങ്ങളെ തളളികൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടാണ്. എന്നാൽ, സില്‍വര്‍ലൈന്‍ അതിരിടൽ കല്ല് പിഴുതെറിയല്‍ സമരവുമായി പ്രതിപക്ഷം മുന്നോട്ടെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി.

സമരത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …