Breaking News

കണ്ണില്ലാത്ത ക്രൂരത; 50 രൂപ കട്ടെടുത്തെന്ന് ആരോപിച്ച്‌ പത്ത് വയസുകാരനെ അച്ഛന്‍ തല്ലി കൊന്നു..

50 രൂപ കട്ടെടുത്തുവെന്നാരോപിച്ച്‌ പത്ത് വയസുകാരനായ മകനെ അച്ഛന്‍ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണ സംഭവം. താനെ ജില്ലയിലെ കല്‍വയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി (41) എന്നയാളാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. 50 രൂപ കട്ടെടുത്തെന്നാരോപിച്ച്‌ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. തങ്ങള്‍ എത്തുമ്ബോള്‍ ബാലന്‍ തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സന്ദീപിനെതിരെ കല്‍വ പൊലീസ് കൊലക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …