Breaking News

കൂടുതല്‍ ഒച്ചയെടുക്കുന്നവര്‍ക്ക് അനുകൂലമായി അവര്‍ വിസിലൂതും; റഫറിയിങ്ങിനെതിരെ തുറന്നടിച്ച്‌ സ്കിന്‍കിസ്

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് എട്ടാം സീസണില്‍ റഫറിയിങ് പിഴവുകള്‍ കാരണം ഏറെ ബുദ്ധിമുട്ടിയ ടീമുകളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. എടികെ മോഹന്‍ ബ​ഗാനെതിരായ സീസണിലെ ആദ്യ മത്സരത്തിലും ഈസ്റ്റ് ബം​ഗാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും റഫറിയിങ് പിഴവുകള്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലത്തെ ബാധിച്ചു.

ഇതോടെ റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് പരാതിയും നല്‍കി. സീസണിലെ റഫറിയിങ് പ്രകടനത്തില്‍ കടുത്ത അതൃപ്തിയിലാണ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ്. സീസണിലെ റഫറി പിഴവുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ലിത്വാനിയക്കാരനായ ഈ ഫുട്ബോള്‍ എക്സിക്യൂട്ടീവ് ഇക്കാര്യം വിശദമാക്കിയത്.

സീസണിലിതുവരെ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്ന് തവണയാണ് മത്സരഫലത്തെ സ്വാധിനിക്കുന്ന തരത്തില്‍ ‍ഞങ്ങള്‍ക്കെതിര റഫറി തീരുമാനങ്ങളുണ്ടായത്, ചിലപ്പോഴൊക്കെ ഒരു മത്സരത്തില്‍ തന്നെ ഒന്നിലധികം തവണ, ഇത് വളരെ കൂടുതലാണ്, റഫറിമാരും മനുഷ്യരാണ്, അവര്‍ക്കും തെറ്റുപറ്റാം എന്നതൊക്കെ ശരിതന്നെ, ഇരുപത് മത്സരങ്ങള്‍ മാത്രമുള്ള ഒരു സീസണില്‍ ഒരു തവണ റഫറി പിഴവ് മത്സരഫലത്തെ സ്വാധീനിച്ചാല്‍ അത് മനസിലാക്കാം,

പക്ഷെ ഇവിടെ അഞ്ച് മത്സരത്തിനിടെ മൂന്ന് തവണയാണ് സംഭവിച്ചത്, ഇത് അം​ഗീകരിക്കാനാകില്ല, സ്കിന്‍കിസ് പറഞ്ഞു. ഇവിടെ ഇന്ത്യയിലെ പ്രധാന പ്രശ്നം, റഫറിമാര്‍ വിസില്‍ മുഴക്കുന്നത് കളിക്കാരുടെ പ്രതികരണവും, സൈഡ് ബെഞ്ചില്‍ നിന്നുള്ള സമ്മര്‍ദവും കാരണമാണ്, നിങ്ങള്‍ മത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം, കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന ടീമിന് അനുകൂലമായാണ് റഫറിമാര്‍ വിസില്‍ മുഴക്കുന്നത്,

ഇവിടെ ഐഎസ്‌എല്ലില്‍ കൂടുതല്‍ കാലമായിട്ടുള്ള പരിശീലകര്‍ക്കും സ്റ്റാഫിനും കളിക്കാര്‍ക്കും ഇക്കാര്യം നന്നായി അറിയാം, അതുകൊണ്ട് തന്നെ അവര്‍ ആവശ്യത്തിലേറെ ശബ്ദമുണ്ടാക്കി, റഫറിയിങ് തീരുമാനം അനുകൂലമാക്കും, സ്കിന്‍കിസ് തുറന്നടിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …