Breaking News

ജാ​ഗ്രത നിർദേശം; പ​ത്ത​നം​തി​ട്ടയില്‍ ടി.പി.ആര്‍ വീണ്ടും ഉയര്‍ന്നു…

ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്​​ച 517 പേ​ര്‍ക്ക് കോ​വി​ഡ്- സ്ഥി​രീ​ക​രി​ച്ചു. 374 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം ബാ​ധി​ച്ച ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. മെ​ഴു​വേ​ലി സ്വ​ദേ​ശി (69), പ്ര​മാ​ടം സ്വ​ദേ​ശി (27) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ ഉ​യ​ര്‍​ന്ന്​ 11.6 ശ​ത​മാ​ന​മാ​യി. ശ​നി​യാ​ഴ്​​ച അ​ത്​ 11.4 ആ​യി​രു​ന്നു. ഏ​ഴു ശ​ത​മാ​ന​ത്തി​ന്​ അ​ടു​ത്തെ​ത്തി​യ ശേ​ഷ​മാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു ന​ല്‍​കി​യ ശേ​ഷം ടി.​പി.​ആ​ര്‍ ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. തി​രു​വ​ല്ല 31, പ​ത്ത​നം​തി​ട്ട 24, പ​ന്ത​ളം 20, അ​ടൂ​ര്‍ 10 എ​ന്നി​ങ്ങ​നെ​യാ​ണ്​ ന​ഗ​ര​സ​ഭ പ​രി​ധി​ക​ളി​ല്‍ രോ​ഗി​ക​ള്‍.

കു​ന്ന​ന്താ​നം 38, കോ​ന്നി 32, ത​ണ്ണി​ത്തോ​ട്, പ​ള്ളി​ക്ക​ല്‍ 30, ഏ​ഴം​കു​ളം 25, മ​ല്ല​പ്പ​ള്ളി, ക​ട​മ്ബ​നാ​ട് 23, ഏ​നാ​ദി​മം​ഗ​ലം 15, ഓ​മ​ല്ലൂ​ര്‍ 14, കു​റ്റൂ​ര്‍, കൊ​ടു​മ​ണ്‍ 13, ഇ​ര​വി​പേ​രൂ​ര്‍, ക​ട​പ്ര 10, ആ​നി​ക്കാ​ട് 9, കോ​ഴ​ഞ്ചേ​രി, പെ​രി​ങ്ങ​ര, ഏ​റ​ത്ത് 8,

കു​ള​ന​ട, നെ​ടു​മ്ബ്രം 7, അ​രു​വാ​പു​ലം, നാ​റാ​ണം​മൂ​ഴി, കോ​ട്ടാ​ങ്ങ​ല്‍, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര, വ​ള്ളി​ക്കോ​ട്, അ​യി​രൂ​ര്‍ 6, തോ​ട്ട​പ്പു​ഴ​ശേ​രി, വെ​ച്ചൂ​ച്ചി​റ, ക​ല​ഞ്ഞൂ​ര്‍, റാ​ന്നി- അ​ങ്ങാ​ടി, നാ​ര​ങ്ങാ​നം, ക​ല്ലൂ​പ്പാ​റ 5 എ​ന്നി​ങ്ങ​നെ

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്ന്​ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 6774 പേ​ര്‍ നി​ല​വി​ല്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 6501 പേ​ര്‍ ജി​ല്ല​യി​ലും 273 പേ​ര്‍ ജി​ല്ല​ക്ക്​ പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. 15,103 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …