ബെംഗളൂരു: ബംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി എട്ട് എസി മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ നിരത്തിലിറക്കുന്നു. സുഖപ്രദമായ യാത്രയ്ക്കൊപ്പം സുരക്ഷ ഉറപ്പാക്കുന്ന നൂതന സാങ്കേതിക വിദ്യകൾ ബസിൽ സജ്ജീകരിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. പുതിയ സർവീസുകൾ 21ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒന്നേമുക്കാൽ കോടി രൂപയാണ് ഒരു ബസിന്‍റെ വില. യാത്രാ …
Read More »മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഖത്തറും
ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം നേടാൻ ഖത്തറും രംഗത്ത്. രാജകുടുംബാംഗവും ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാനുമായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയാണ് ക്ലബ് ഏറ്റെടുക്കാൻ താൽപ്പര്യപത്രം സമർപ്പിച്ചത്. നയൻ ടു എന്ന ഫൗണ്ടേഷന്‍റെ പേരിലാണ് ഇത്. കടങ്ങൾ വീട്ടുമെന്നും കളിക്കളത്തിലും പുറത്തും ഒരു പുതിയ ജീവൻ നല്കി ക്ലബ്ബിനെ അതിന്‍റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ …
Read More »പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽസാമി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
ചെന്നൈ : തമിഴ് നടൻ മയിൽസാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് മയിൽസാമി. ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവർത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. 1984 ൽ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത ധവനി കനവുകൾ എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. …
Read More »വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് ജയം, ഇന്ത്യക്ക് 11 റൺസിന് തോൽവി
പോർട്ട് എലിസബത്ത്: വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയെ 11 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിനു 140 റൺസ് മാത്രമാണ് നേടിയത്. ഇതോടെ തിങ്കളാഴ്ച അയർലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സെമി ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് നിർണായകമാകും. ഇംഗ്ലണ്ട് സെമി ഫൈനലിലെത്തി. സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് …
Read More »സിനിമാ താരങ്ങളുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു
കൊച്ചി: സിനിമാ പ്രവർത്തകരുടെ യഥാർത്ഥ വരുമാനവും നികുതിയടവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോയെന്നും കള്ളപ്പണം സിനിമാ മേഖലയിൽ ഉപയോഗിക്കുന്നുണ്ടോ എന്നും കണ്ടെത്താൻ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന ആരംഭിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമാ താരങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഐടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. മലയാള സിനിമയിലെ മുൻ നിര നിർമ്മാതാക്കളും അഭിനേതാക്കളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. …
Read More »കോവിഡ് 19 മൂന്നാം തരംഗം; ബാധിച്ചതേറെയും കുട്ടികളെയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പഠനമനുസരിച്ച്, കോവിഡ് -19 ന്‍റെ മൂന്നാം തരംഗം ആദ്യത്തെ രണ്ട് തരംഗങ്ങളേക്കാൾ കൂടുതൽ ബാധിച്ചത് കുട്ടികളെ. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ആരോഗ്യ മന്ത്രാലയം, എയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ച് ഐസിഎംആർ നടത്തിയ പഠനമനുസരിച്ച് ഈ പ്രായപരിധിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ രണ്ട് …
Read More »ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ഫ്ലൈയിംഗ് ടാക്സിയുമായി ഐഐടി മദ്രാസ്
ചെന്നൈ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഫ്ലൈയിംഗ് ടാക്സി പ്രദർശിപ്പിച്ചത്. നഗര യാത്രകൾ വേഗത്തിലും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് …
Read More »വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: ദത്തെടുക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചുവെന്ന് ശിശുക്ഷേമ സമിതി
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി നിർത്തിവച്ചു. കുട്ടി സമിതിയുടെ സംരക്ഷണയിൽ തുടരുമെന്നും ചെയർമാൻ അറിയിച്ചു. നിലവിൽ കുട്ടിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചെയർമാൻ കെ കെ ഷാജു പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ ലേബർ റൂമിലേക്ക് വിളിച്ചിട്ടാണ് ഫോം വാങ്ങിയതെന്ന് അറ്റൻഡന്‍റ് ശിവൻ പറഞ്ഞു. തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും ശിവൻ …
Read More »സിസിഎൽ; ചെന്നൈ റൈനോസിന് മിന്നും തുടക്കം, മുംബൈയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി
ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിൽ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് മികച്ച തുടക്കം. സിസിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരായ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബായ മുംബൈ ഹീറോസിനെ 10 വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. ഏഴ് ഓവർ ബാക്കി നിൽക്കെയാണ് ആര്യയുടെ നേതൃത്വത്തിലുള്ള ചെന്നൈ റൈനോസിന്റെ വിജയം. പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിങ്സുകൾ ആണ് ഉള്ളത്, അതിനാൽ …
Read More »നികുതി കുറയ്ക്കില്ല, കേന്ദ്രം വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവർ: എംവി ഗോവിന്ദൻ
കണ്ണൂർ: കേരളത്തിൽ വർദ്ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാൽ കേന്ദ്രം നികുതി കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധനവില രണ്ട് രൂപ വർദ്ധിക്കുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കോഴ ഇടപാടുമായും സ്വപ്നയുടെ ജോലിയുമായും ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ്പ് തെളിവുകൾ വ്യാജമാണ്. സ്വപ്നയ്ക്ക് ജോലി …
Read More »