Breaking News

ശബരിമല നട ഇന്ന് തുറക്കും; വെര്‍ച്ച്‌വല്‍ക്യൂ വഴി നാളെ മുതല്‍ ദര്‍ശനം…

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. നാളെ രാവിലെ 5 മണിമുതല്‍ വെര്‍ച്ച്‌വല്‍ക്യൂ വഴി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തന്ത്രി കണ്ഠര് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിയിക്കുന്നതോടെ തുലാമാസ പൂജകള്‍ക്ക് തുടക്കമാകും.

ദര്‍നത്തിനെത്തുന്നവര്‍ രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ എടുത്ത രേഖയോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍റ്റീഫിക്കറ്റോ നിര്‍ബന്ധമായി കയ്യില്‍ കരുതരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വരുന്ന ഉത്സവ കാലത്തേയ്‌ക്കുള്ള മേല്‍ശാന്തി തെരഞ്ഞെടുപ്പും നാളെ നടക്കും.

അന്തിമ പട്ടികയില്‍ ഇടം നേടിയ ഒമ്ബത് ശാന്തിക്കാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിലുള്ളില്‍ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നടുക്കെടുക്കുക. പന്തളം കൊട്ടാരത്തില്‍ നിന്നെത്തുന്ന രണ്ട് ആണ്‍കുട്ടികളാണ് നടുക്കെടുക്കുക.

മാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. തുലാമാസ പൂജകള്‍ അവസാനിച്ച്‌ ഈമാസം 21 ന് നടയടയ്‌ക്കും. ചിത്തിര ആട്ട പൂജയ്‌ക്കായി നവംബര്‍ 2 ന് വീണ്ടും നടതുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …