Breaking News

പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ 2018 ന് സമാനം; മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചില്‍; കക്കാട്ടാറ്റില്‍ ജലനിരപ്പുയരുന്നു; പമ്ബാ സ്‌നാനം അനുവദിക്കില്ല…

ഇന്നലെ രാത്രി മുതല്‍ തോരാമഴ പെയ്യുന്ന ജില്ലയില്‍ 2018 ന് സമാനമായ സാഹചര്യം. പമ്ബാ നദിയിലേക്ക് വെള്ളമെത്തിക്കുന്ന കൈവഴികളില്‍ മലവെള്ളപ്പാച്ചില്‍. കക്കാട്ടാറ്റില്‍ ജലനിരപ്പയുയരുന്നു.

മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടല്‍ സംശയിച്ചെങ്കിലും അല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.  റോഡുകളിലെല്ലാം വെള്ളംകയറി. പത്തനംതിട്ട നഗരസഭ 18-ാം വാര്‍ഡില്‍ മൂന്നു വീടുകള്‍ വെള്ളത്തിന് അടിയിലായി.

പന്തളം നൂറനാട് റോഡില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂര്‍ മൃഗാശുപത്രിയിലും വെള്ളം കയറി.

പമ്ബയില്‍ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. ഇന്ന് നട തുറക്കാനിരിക്കേ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്ബാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. രാവിലെ ജില്ലയില്‍ പെയ്തത് റെക്കോഡ് മഴയാണ്.

ഏഴു മുതല്‍ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റര്‍ മഴയാണ്.  പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ

ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാല്‍ പ്രളയ ഭീഷണിയില്ല. മലയാലപ്പുഴയില്‍ കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്.

രാവിലെ ഒമ്ബതു മണിയോടെ ശങ്കരത്തില്‍ വര്‍ഗീസിന്റെ വീടിന് പിന്നില്‍ നിന്നാണ് മലവെള്ളം വന്നത്. മതില്‍ തകര്‍ന്നു. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഒഴുകി നീങ്ങിയിട്ടുണ്ട്. കുമ്ബഴ-കോന്നി റോഡില്‍ ഇളകൊള്ളൂരില്‍ ഇലക്‌ട്രിക് പോസ്റ്റ് വീണും ജലനിരപ്പുയര്‍ന്നും ഗതാഗതം തടസപ്പെട്ടു.

നിരവധി വീടുകളില്‍ വെള്ളം കയറി.  ജില്ലയില്‍ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. വെച്ചൂച്ചിറക്കടുത്തുകൊല്ലമുള ടൗണില്‍ വെള്ളംകയറി. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ വെള്ളംകയറി.

പമ്ബ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ആശങ്കാപരമായി ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവിലാറ്റിലാണ് ഏറ്റവുമധികം ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളം കയറിതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കി

ആനത്തോട് നിറയുന്നതിന് ഇനി 11 ശതമാനം കൂടി അവശേഷിക്കുന്നതിനാല്‍ അത് തുറക്കേണ്ട സാഹചര്യമില്ലെന്ന് ശനിയാഴ്ച രാവിലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …