Breaking News

News Desk

മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ 2 പേർ മുങ്ങിമരിച്ചു; ഒരാൾക്കായ് തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. …

Read More »

ആകാശ് തില്ലങ്കേരിക്കെതിരായ യോഗത്തിൽ പി ജയരാജനെ പങ്കെടുപ്പിക്കുമെന്ന് സിപിഎം

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തിലേക്ക് പി ജയരാജനെ പങ്കെടുപ്പിക്കാൻ സിപിഎം തീരുമാനം. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ സി.പി.എം മാറ്റം വരുത്തി. പി ജയരാജന്‍റെ ചിത്രമുള്ള പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആകാശിനെ പി ജയരാജൻ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. യോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ പി ജയരാജൻ സംസാരിക്കും. അടുത്ത ദിവസം തില്ലങ്കേരി ടൗണിലാണ് പൊതുസമ്മേളനം.

Read More »

ഫിഫ ക്ലബ് ലോകകപ്പ്; ഈ വർഷത്തെ ആതിഥേയത്വം സൗദി അറേബ്യക്ക്

റിയാദ്: ഈ വർഷത്തെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിൽ നിന്നാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക. ആറ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യൻമാരും ആതിഥേയ രാജ്യത്തിന്‍റെ ചാമ്പ്യൻ ക്ലബ്ബുമാണ് മത്സരത്തിൽ പങ്കെടുക്കുക. നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബ്ബുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും സൗദി അറേബ്യയിൽ നടക്കുക. അടുത്ത വർഷം …

Read More »

ഹൃദ്യം ഈ സംഗീതം; പാട്ടിലൂടെ ആശയവിനിമയം നടത്തി അച്ഛനും മകനും

ചെന്നൈ : ശാരീരികാവശതകൾ എല്ലാം മറന്ന് പാട്ടിലൂടെ ആശയവിനിമയം നടത്തുന്ന ഒരു അച്ഛന്റെയും മകന്റെയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചെന്നൈ സ്വദേശികളായ 75 വയസ്സുള്ള മകനും,100 വയസ്സുള്ള അച്ഛനുമാണ് വീഡിയോയിലുള്ളത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് കിടപ്പിലായ പിതാവിനോട് സംസാരിക്കാൻ മകൻ സംഗീതത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഇരുവരും അതിൽ സന്തോഷിക്കുന്നത് കണ്ടാൽ ഏതൊരാളുടെയും മനസ്സ് നിറയും. ഞാൻ ഒരു പാട്ടിന്റെ ഈണം മൂളികേൾപ്പിക്കാം അച്ഛൻ അത് ഏത് പാട്ടാണെന്ന് എന്നോട് …

Read More »

ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്

ഡൽഹി: പ്ലീനറി സമ്മേളനത്തോടെ ഒരാൾക്ക് ഒരു പദവി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാകുക. ഒരേ സമയം പാർലമെന്‍ററി, പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ഒരാൾക്ക്-ഒരു പദവി എന്ന നിബന്ധന തടസ്സമുണ്ടാകില്ല. അതേസമയം പാർട്ടി കമ്മിറ്റികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ എടുത്തിരുന്നു. …

Read More »

ആസിഫലി സീരിയലിൽ എത്തുന്നു; ഗസ്റ്റ് റോളെന്ന് സൂചന

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. എന്നും ആരാധകരെ ആകർഷിക്കുന്ന ആസിഫ് അലി സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പരയായ ഗീത ഗോവിന്ദത്തിലാണ് ആസിഫ് അലി ഗസ്റ്റ് ആയി എത്തുന്നത്.  സീരീയലിലെ നായകന്റെ അനുജത്തിയുടെ ജന്മദിനത്തിലാണ് ആസിഫ് അലി എത്തുന്നത്. അതിഥി വേഷമായിരിക്കും ഇതെന്നാണ് സൂചന. ഇതിന്‍റെ പ്രമോ ചാനൽ …

Read More »

വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി വീസ ആപ്പ് അവതരിപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുവൈത്ത് വീസ ആപ്പ് പുറത്തിറക്കി. മനുഷ്യക്കടത്ത്, വീസ വ്യാപാരം എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കും. കുവൈത്തിലേക്ക് വിമാനം കയറുന്നതിന് മുമ്പ് തൊഴിലാളിയുടെയും സന്ദർശകന്റെയും നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നൽകൂ. വ്യാജ രേഖ ചമച്ച് വീസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകർച്ചവ്യാധി രോഗമുള്ളവരും രാജ്യത്ത് എത്തുന്നത് ഇതുവഴി തടയാം. വിവിധ വിമാനക്കമ്പനികളുമായും എംബസിയുമായും സഹകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ വീസ കുവൈത്ത് …

Read More »

പാലക്കാടിന് പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തലശ്ശേരി: പാലക്കാട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂരിലെ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗം കടന്നുപോയതിനാൽ പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തില്ല. തലശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്‍റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ …

Read More »

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി കമൽ ഹാസൻ പ്രചാരണത്തിനിറങ്ങും

ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ പ്രചാരണം നടത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡി.എം.കെയുടെ സ്ഥാനാർത്ഥി. വൈകിട്ട് 5 മുതൽ 7 വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പങ്കെടുക്കും. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു മുതൽ ഡിഎംകെ, എഡിഐഎംകെ മുന്നണികളിൽ നിന്ന് കമൽഹാസൻ തുല്യ അകലം പാലിച്ചിരുന്നു. മത-വർഗീയ ശക്തികളെ …

Read More »

പ്രതിമയ്ക്ക് മുരളിയുടെ ഛായയില്ല; പണം തിരിച്ചടയ്ക്കണമെന്ന് അക്കാദമി, ഇളവ് നൽകി ധനവകുപ്പ്

തിരുവനന്തപുരം: നടൻ മുരളിയുടെ ശിൽപത്തിന് മുഖച്ഛായ ഇല്ലാത്തതിനാൽ പണം തിരിച്ചടയ്ക്കാൻ സംഗീത നാടക അക്കാദമി നിർദ്ദേശിച്ച ശിൽപിക്ക് സംസ്ഥാന ധനവകുപ്പ് പിഴത്തുകയിൽ ഇളവ് നൽകി. സാമ്പാത്തിക പ്രതിസന്ധി ഘട്ടത്തിൽ പ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തള്ളിയത്. നടൻ മുരളിയുടെ രണ്ട് പ്രതിമകൾ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമത്തെ വെങ്കല പ്രതിമ പണിയണമെന്ന് അക്കാദമിക്ക് തോന്നിയത്, അപ്പോൾ തന്നെ ശിൽപി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപയ്ക്ക് കരാറും നൽകി. …

Read More »