ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അനിൽ കുമാറിൻ്റെ പ്രവൃത്തി വകുപ്പിനെ …
Read More »‘സുന്ദരനായ ഈ പുഴു കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം’; സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ..
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു സ്ത്രീയുടെ വോയിസ് ക്ലിപ്പും വര്‍ണ്ണാഭമായ ഒരു പുഴുവിന്‍റെ ചിത്രവും വാട്സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്. കാണാന്‍ സുന്ദരനാണ് ഈ പുഴുവെങ്കിലും കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാല്‍ ഉടന്‍ ചുട്ടുകൊല്ലണമെന്നാണ് വോയിസ് ക്ലിപ്പിലെ നിര്‍ദേശം. കര്‍ണാടകത്തിലെ കരിമ്ബിന്‍ തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിനെ കേരളത്തിലെ വടക്കന്‍ ജില്ലകളിലും കണ്ടുവരുന്നതായാണ് പറയുന്നത്. എന്നാല്‍ ഈ വോയിസ് …
Read More »വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയില്‍ വിട്ടു
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ വാഹാനപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.14 വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പ് ചെയ്തതിനാലാണ് അപകടം ഉണ്ടായതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ മൊഴിയിലും നേരത്തെ പുറത്ത് വന്ന ജോമോന്റെ അശ്രദ്ധയോടെയുളള ഡ്രൈവിംഗ് സംബന്ധിച്ചും പൊലീസിന് വ്യക്തത തേടേണ്ടതുണ്ട്. ബസുടമ അരുണ്‍ അപകടശേഷം ജോമോന് …
Read More »നരബലിക്കായി ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത്. 5 ദിവസം മുൻപ് എറണാകുളത്ത് ഉള്ള ലോട്ടറി വിൽക്കുന്ന മറ്റൊരു സ്ത്രീയെയും തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്. തിരുവല്ലയിൽ ദിവ്യശക്തിയുള്ള ദമ്പതികൾ ഉണ്ടെന്നും അവിടെ പോയാൽ സാമ്പത്തിക പ്രശ്നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം. ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു …
Read More »ആശങ്ക; അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി..
ഒമിക്രോണിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ കൂടി ചൈനയില്‍ കണ്ടെത്തി. BF.7, BA.5.1.7 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഉയര്‍ന്ന വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ കണ്ടെത്തല്‍. ഒമിക്രോണിന്റെ BA.5.2.1ന്റെ ഉപവകഭേദമാണ് BF.7. ഒക്ടോബര്‍ നാലിന് യാന്റായ് ഷാഗോണ്‍ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. BA.5.1.7 ചൈനയുടെ മെയിന്‍ ലാന്‍ഡിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ഒമ്ബതിലെ കണക്കു പ്രകാരം …
Read More »60 ദിവസത്തിനുള്ളില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലുകുത്തും, യുഎസിനെ സുനാമി വിഴുങ്ങും; ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ നടത്തി ടൈം ട്രാവലര്‍
അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്‌ക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എനോ അലറിക് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. 60 ദിവസത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 8 ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും എന്നാണ് ഇയാളുടെ അവകാശവാദം. കൂറ്റന്‍ ഉല്‍ക്കാശിലയിലാണ് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുകയത്രേ. 2671 ാം വര്‍ഷത്തില്‍ നിന്ന് വന്ന ടൈംട്രാവലാണ് താനെന്നാണ് ഇയാള്‍ പറയുന്നത്. അന്യഗ്രഹജീവികളെ കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ മറ്റ് …
Read More »വിജയ്‌യുടെ മകന്‍ സംവിധായകനാവുന്നു നായകനായ് എത്തുന്നത് ഈ സൂപ്പർ താരം
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അടുത്ത വര്‍ഷമാണ് ജേസണ്‍ സഞ്ജയ് യുടെ സംവിധാന സംരംഭം ആരംഭിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായ് എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിജയ്യോടൊപ്പം വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ബാല താരമായി അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയ രംഗത്ത് നിന്ന് നിരവധി അവസരം വരുന്നുണ്ടെങ്കിലും സംവിധാനമാണ് തന്റെ മേഖലയെന്നാണ് സഞ്ജയ് യുടെ തീരുമാനം. ലണ്ടനില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്.
Read More »ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല്, ഫോട്ടോ സഹിതം ആരോപണവുമായി യുവാവ്; പ്രതികരണവുമായി കമ്ബനി..
ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കമ്ബനി. പരാതി ഉയര്‍ന്ന ഔട്ട്‌ലറ്റില്‍ കമ്ബനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തിയെന്നും ആരോപണത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും അവിടെ കണ്ടെത്തിയില്ലെന്നും കമ്ബനി അറിയിച്ചു. തങ്ങളുടെ അടുക്കളകളും സര്‍വീസ് ഏരിയകളും കുപ്പിച്ചില്ല് നിരോധിത ഇടങ്ങളാണെന്നും കമ്ബനി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച അരുണ്‍ കൊല്ലൂരി എന്നയാള്‍ ഡൊമിനോസിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പകുതി കഴിച്ച പിസയുടെ ചിത്രമാണ് ഇയാള്‍ പങ്കുവച്ചത്. അതില്‍ ഒരു കഷ്ണം കുപ്പിച്ചില്ല് വ്യക്തമായി …
Read More »നരബലിയുടെ ഞെട്ടലില്‍ കേരളം; കുടുംബത്തിന്റെ ഐശ്വര്യത്തിന് സ്ത്രീകളെ തലയറുത്ത് കൊന്നു, ക്രൂരത ഇങ്ങനെ ……
കേരളത്തെ ഞെട്ടിച്ച നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ സ്ത്രീകൾക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലിൽ കിടത്തി. കൈകാലുകൾ കട്ടിലിൽ കെട്ടിവെച്ചു. ഈ സമയത്ത് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലിൽ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറത്തത് ഭഗവൽ …
Read More »ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ; ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടി ലോക രാജ്യങ്ങള്‍…
യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി പിടിച്ചടക്കിയതിനെ അനുകൂലിക്കുന്നതിനുള്ള കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. ഈ വിഷയത്തില്‍ പൊതു വോട്ടെടുപ്പ് വേണമെന്ന് മറ്റ് 100 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങള്‍ റഷ്യയെ അനുകൂലിച്ചപ്പോള്‍ ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റഷ്യ അപ്പീല്‍ …
Read More »